ബേപ്പൂർ: എസ്.ഡി.പി.ഐ ബേപ്പൂർ മേഖല കോർപ്പറേഷൻ വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കോഴിക്കോട് ജില്ലാ പ്രസിഡന്റ്. നാസർ പേരോട് ഉദ്ഘാടനം ചെയ്തു. റാഹിം ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വാർഡ് സെക്രട്ടറി ഷമീർ നടുവട്ടം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഷാനവാസ് മാത്തോട്ടം ബേപ്പൂർ മണ്ഡലം പ്രസിഡന്റ് എം.എ സലിം, മുഫിന, അർഷാദ് മാറാട്, നസീർ ബേപ്പൂർ എന്നിവർ പ്രസംഗിച്ചു. സ്വീകരണ റാലിക്ക് ശിഹാബ് ബേപ്പൂർ, സജ്ജാദ് നടവട്ടം, മുഹമ്മദ് മാറാട്, സൈനുദ്ദീൻ ബേപ്പൂർ, ഹംസ കല്ലിങ്ങൽ, ഹാത്തിം മാറാട്, സിദ്ദീഖ് ബേപ്പൂർ, സക്കറിയ ബേപ്പൂർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |