SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

പെറ്റി അറിയാതെ വാഹന ഉടമകൾ: കുത്തനെ കൂ‌ടി പിഴ

camr-
പെറ്റി

കുടിശ്ശിക പിരിക്കാൻ ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

കിഴിവ് 50 ശതമാനം

കോഴിക്കോട്: മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ ജില്ലയിൽ ഏകദേശം നൂറു കോടി രൂപ. കുടിശ്ശിക തുക കുത്തനെ ഉയർന്നതോടെ വകുപ്പ് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 മാർച്ച് 31നോ അതിന് മുൻപോ ചുമത്തിയിട്ടുള്ള പിഴയ്ക്കാണ് ഇളവ്. കോടതി നടപടികളിലേക്ക് പോയവ പരിഗണിക്കില്ല. ഇളവോടെ നവംബർ ഒന്നു മുതൽ ജനുവരി 31 വരെ അടയ്ക്കാം. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിനും അമിതവേഗത്തിനുമടക്കമാണ് പിഴ ചുമത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന് മുൻപും ഓഫറുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര പിരിച്ചെടുക്കാനായില്ല. തുടർന്നാണ് വീണ്ടും ഇളവ് അനുവദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇ ചെലാൻ പിഴ ചുമത്തിയതിൽ മോട്ടോർ വാഹന വകുപ്പിന് പിരിഞ്ഞുകിട്ടിയത് മൂന്നിലൊന്ന് മാത്രമെന്നാണ് വിവരം. ഇ ചെലാനായി ചുമത്തിയ പിഴ ഉടമകൾ അറിയാത്തതാണ് പ്രധാന കാരണം. മൊബെെൽ സന്ദേശമായി വിവരം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കിട്ടാറില്ലെന്ന് ഭൂരിഭാഗം വാഹന ഉടമകളും പറയുന്നു. തപാൽ വഴി നോട്ടീസയക്കണം എന്നുണ്ടെങ്കിലും അതും നടക്കുന്നില്ല. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് അയക്കേണ്ടത്. ജോലി ഭാരത്തെ തുടർന്ന് അവർക്ക് അതിന് കഴിയുന്നില്ല. തുടർന്ന് മിനിസ്റ്റീരിയൽ സ്ഫാഫിനെ ജോലി ഏൽപ്പിച്ചെങ്കിലും അതും കൃത്യമല്ലെന്നാണ് വിവരം. ഇ ചെലാനുകൾ പ്രിന്റെടുത്ത് തപാലിൽ അയക്കണം. ഇതിനുള്ള തുക അനുവദിക്കുന്നില്ല.

വില്ലനായി വെബ്സെെറ്റും

മോട്ടോർ വാഹന സേവനങ്ങൾ നൽകാനുള്ള പരിവാഹൻ പോർട്ടലിന്റെ മെല്ലെപ്പോക്കും തടസങ്ങളും പിഴത്തുക ഉയരാനിടയാക്കുന്നുണ്ട്. പലപ്പോഴും വെബ്സെെറ്റിൽ പ്രവേശിക്കാനാവുന്നില്ല. ഒ.ടി.പി ലഭിക്കുന്നതിലടക്കം പ്രശ്നങ്ങളുണ്ട്. പലർക്കും പിഴയടയ്ക്കാനും നികുതിയടയ്ക്കാനുമാവുന്നില്ല. ചിലപ്പോൾ ആർ.ടി.ഒമാർക്കും സെെറ്റിൽ ലോഗിൻ ചെയ്യാനാവുന്നില്ല. രാജ്യവ്യാപകമായി സെെറ്റ് പുതുക്കൽ നടക്കുന്നതാണ് കാരണം. മുപ്പതോളം പുതിയ സേവനങ്ങൾ കൂട്ടിച്ചേർക്കാനാണ് പുതുക്കൽ.

കടുപ്പിച്ച് സുപ്രീം കോടതിയും

പെറ്റിത്തുക അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലെെൻ സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും പറയുന്നു. ഒന്നിലധികം നിയമലംഘനമുണ്ടെങ്കിൽ ലെെസൻസ് സസ്പെൻഡ് ചെയ്യണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് നിർദ്ദേശം.

സംസ്ഥാനത്ത് ലഭിക്കാനുള്ള പിഴ - 907 കോടി

ഇ ചെലാൻ 1 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL