SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

തിരുത്തൽ നടപടികളുമായി സി.പി.എം വിപുലീകൃത ജില്ലാകമ്മിറ്റി ഇന്നും നാളെയും

cpm-
സി.പി.എം

കോഴിക്കോട്: ജില്ലയിൽ നഷ്ടമായ പ്രൗഢിതിരിച്ച് പിടിക്കുകയെന്ന ലക്ഷ്യവുമായി സി.പി.എം കോഴിക്കോട് വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഇന്ന് എ.കെ.ജി ഓഡിറ്റോറിയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി എം.മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30 ന് മുതിർന്ന നേതാവ് സി.ഭാസ്‌കരൻ പതാക ഉയർത്തുന്നതോടെ യോഗ നടപടികൾ ആരംഭിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലാസെക്രട്ടറി രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയുമാണ് വിപുലീകൃത യോഗത്തിന്റെ മുഖ്യ അജണ്ട. ജില്ലാകമ്മറ്റി അംഗങ്ങളും ഏരിയകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മിറ്റി പ്രതിനിധികളും വർഗ - ബഹുജനസംഘടന പ്രതിനിധികളും ഉൾപ്പെടെ 125 പേരാണ് യോഗത്തിൽ പങ്കെടുക്കുക. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി.ജയരാജൻ, എളമരം കരീം, കെ.കെ.ശൈലജ, പി.സതീദേവി, ടി.പി.രാമകൃഷ്ണൻ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.എൻ. മോഹനൻ, വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവർ മേൽകമ്മിറ്റികളെ പ്രതിനിധീകരിച്ച് വിപുലീകൃത കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. പുതിയ സാഹചര്യം ആവശ്യപ്പെടുന്ന തരത്തിൽ ബഹുജന പ്രശ്ങ്ങൾ ഏറ്റെടുക്കാനും രാഷ്ട്രീയ കടമകൾ നിർവഹിക്കാനും പര്യാപ്തമായ രീതിയിൽ ജില്ലയിലെ പാർട്ടി സംഘടനയെ മാറ്റിയെടുക്കാനാവശ്യമായ സംഘടനാനടപടികൾക്ക് വിപുലീകൃതയോഗം രൂപം നൽകും. ജനങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാവിധ വർഗീയശക്തികൾക്കുമെതിരായ സമരങ്ങൾ ശക്തിപ്പെടുത്താനും കഴിയുന്ന ആശയവ്യക്തതയും സംഘടനാശേഷിയും വളർത്തിയെടുക്കാനാവശ്യമായ ഭാവിപരിപാടികളിൽ ഊന്നിനിന്നുകൊണ്ടുള്ള റിപ്പോർട്ടും ചർച്ചയുമാണ് വിപുലീകൃത യോഗത്തിൽ നടക്കുക. വാർത്താസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. എ പ്രദീപ് കുമാർ എന്നിവരും സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL