വടകര: തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഹുൽഗാന്ധി ഉൾപ്പടെയുള നേതാക്കൾക്ക് നേരെ നടന്ന കൈയേറ്റത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് അഴിയൂർ മണ്ഡലം കമ്മിറ്റി മുക്കാളി ടൗണിൽ പ്രകടനം നടത്തി. പി.ബാബുരാജ്, വി.കെ അനിൽ കുമാർ, പാമ്പള്ളി ബാലകൃഷ്ണൻ, വി.വി ലെനി, കെ.പി വിജയൻ, പി.കെ കോയ, കവിത അനിൽകുമാർ, സജീവൻ വാണിയംകുളം, ഫിറോസ് കാളാണ്ടി, ബബിത്ത് തയ്യിൽ, സോമൻ കൊളരാട്, കെ.കെ ഷെറിൻ കുമാർ, പുരുഷുരാമത്ത്, ഷെഹീർ അഴിയൂർ, ജയരാജൻ കെ.പി. അഹമ്മദ് കല്പക, റഫീഖ് കെ, ശ്രീകുമാർ കോട്ടായി തുടങ്ങിയവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |