SignIn
Kerala Kaumudi Online
Saturday, 17 October 2026 5.07 AM IST

കായിക മേളക്ക് തുടക്കം GAME ON

lakshmi
ഹാ​ർ​മ​ർ​ ​ത്രോ​ ​ജൂ​നി​യ​ർ​ ഗേ​ൾ​സിൽ ഒന്നാം സ്ഥാനം നേടുന്ന ല​ക്ഷ്മി​ ​പി.​എ​സ് ​സി.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ് ​ത​ല​ക്കു​ള​ത്തൂ​ർ.

പോരാട്ടചൂടിൽ മുന്നേറി മുക്കം

കോഴിക്കോട്: പൊ​ള്ളു​ന്ന​ ​വെ​യി​ലിൽ തളരാതെ ​വിജയക്കപ്പിൽ മുത്തമിടാൻ കൗ​​​മാ​​​ര​​​ ​പ്ര​​​തി​​​ഭ​​​ക​ൾ​ ​കുതിച്ചു ചാടി. ട്രാക്കിലും പിറ്റിലും വീറും വാശിയും നിറഞ്ഞ പോരാട്ടം. ഓരോ നിമിഷവും ആവേശം നിറച്ച മത്സരങ്ങളിൽ അവർ മെഡലുകൾ വാരിക്കൂട്ടി. റെക്കാഡുകൾ പിറക്കുമെന്ന പ്രതീക്ഷയും വിജയത്തിളക്കവുമായി 68-ാമത് റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ​ട്രാ​ക്ക് ​ഉ​ണ​ർ​ന്ന​പ്പോ​ൾ​ ​ആദ്യദിനംതന്നെ മത്സരവേദികൾ ആവേശക്കടലായി. മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഓട്ടത്തിലും ചാട്ടത്തിലും ത്രോ ഇനങ്ങളിലുമായി വിദ്യാർത്ഥികൾ മികവിന്റെ മാറ്റുരച്ചു. വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം ഉപജില്ലകൾ തമ്മിലുള്ള പോയിന്റ് പോരാട്ടവും സ്കൂളുകളുടെ മുന്നേറ്റവും ആദ്യദിനത്തെ ശ്രദ്ധേയമാക്കി. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തോടെ തുടക്കമായ കായികമേളയിൽ വേഗരാജാക്കന്മാരെയും രാജ്ഞിമാരെയും കണ്ടെത്താനുള്ള 100 മീറ്റർ ഫൈനലുകളും ആവേശം നിറച്ചു. ലോംഗ് ജംപിൽ ഉയരങ്ങളും ദൂരങ്ങളും കീഴടക്കാൻ താരങ്ങൾ മത്സരിച്ചപ്പോൾ ഹാമർ ത്രോ കരുത്തിന്റെ മാറ്റുരയ്ക്കലായി. മത്സരങ്ങൾക്കിടെ കാർമേഘം ഉരുണ്ട് കൂടിയെങ്കിലും മഴ പെയ്യാതിരുന്നതും കായികതാരങ്ങൾക്ക് അനുകൂലമായി. മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് അദ്ധ്യക്ഷത വഹിച്ചു.

കുതിപ്പോടെ മുക്കം

മെഡൽനേട്ടത്തിൽ മുക്കം ഉപജില്ലയാണ് ആദ്യദിനം മുന്നിലെത്തിയത്. 11 സ്വർണവും 7 വെള്ളിയും 6വെങ്കലവുമായി 87 പോയിന്റ് നേടിയാണ് മുക്കം ഒന്നാം സ്ഥാനത്തെത്തിയത്. 2 സ്വർണവു 5 വെള്ളിയും ഉൾപ്പെടെ 32 പോയിന്റുമായി പേരാമ്പ്ര രണ്ടാം സ്ഥാനത്തുണ്ട്. 23 പോയിന്റുമായി ചേവായൂർ മൂന്നാം സ്ഥാനത്തും 21പോയിന്റുമായി കോഴിക്കോട് സിറ്റി നാലാം സ്ഥാനത്തുമാണ്.

 സ്കൂളിൽ പുല്ലൂരാംപാറ

സ്കൂൾതലത്തിൽ 64 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സെന്റ് ജോസഫ്സ് എച്ച് എസ് പുല്ലുരാം പാറ.17 പോയിന്റുമായി സി എം എം എച്ച് എസ് തലക്കുളത്തൂർ രണ്ടാം സ്ഥാനത്തും 16പോയിന്റുമായി സെന്റ് ജോർജ്ജ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, കുളത്തുവയൽ മൂന്നാം സ്ഥാനത്തുമുണ്ട്. ആദ്യദിനത്തിലെ മെഡൽനേട്ടങ്ങൾ ഉപജില്ലകളുടെയും സ്കൂളുകളുടെയും മുന്നേറ്റത്തിന് കരുത്തായതോടെ വരുംദിവസങ്ങളിലും പോരാട്ടം കടുക്കുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

പോയിന്റ് നില

സബ്ജില്ല- സ്വർണ്ണം- വെള്ളി- വെങ്കലം-ആകെ

മുക്കം. ........11............7.........6...........87

പേരാമ്പ്ര. ......2.............5.........2...........32

ചേവായൂർ. .....3..............2........2...........23

കോഴിക്കോട് സിറ്റി. ....1.....3........3..........21

പ​രി​ക്ക് ​വ​ഴി​കാ​ട്ടി
അ​ഫ്നാ​സി​ന് ​സ്വ​ർ​ണ​തി​ള​ക്കം

കോ​ഴി​ക്കോ​ട്:​ ​തു​ട​യി​ലെ​ ​മ​സി​ലി​ൽ​ ​പ​രി​ക്ക് ​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​ഫ്നാ​സ് ​ഇ​പ്പോ​ഴും​ ​ദീ​ർ​ഘ​ദൂ​ര​ ​ഓ​ട്ട​ങ്ങ​ളു​ടെ​ ​ട്രാ​ക്കി​ലു​ണ്ടാ​കു​മാ​യി​രു​ന്നു.​ ​നാ​ലു​വ​ർ​ഷം​ ​ഓ​ടി​യി​ട്ടും​ ​മെ​ഡ​ൽ​ ​അ​ക​ന്നു​നി​ന്ന​ ​ആ​ ​ട്രാ​ക്കി​ൽ​നി​ന്ന് ​പ​രി​ക്ക് ​അ​വ​നെ​ ​വ​ഴി​മാ​റ്റി.​ ​പ​രി​ശീ​ല​ക​ൻ​ ​അ​വി​നാ​ഷി​ന്റെ​ ​നി​ർ​ദേ​ശ​ത്തി​ൽ​ ​സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ 100​ ​മീ​റ്റ​റി​ലേ​ക്ക് ​ചു​വ​ടു​മാ​റ്റി​യ​പ്പോ​ൾ​ ​അ​ഫ്നാ​സ് ​അ​റി​ഞ്ഞി​രു​ന്നി​ല്ല,​ ​ആ​ ​മാ​റ്റം​ ​ത​ന്നെ​ ​വി​ജ​യ​ത്തി​ലേ​ക്കു​ള്ള​ ​വ​ഴി​യാ​കു​മെ​ന്ന്.​ ​ഒ​ടു​വി​ൽ​ 11.26​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷിം​ഗ് ​ലൈ​ൻ​ ​തൊ​ട്ട് ​ഒ​ന്നാ​മ​നാ​യ​പ്പോ​ൾ,​ ​ഇ​തു​വ​രെ​ ​കി​ട്ടാ​ക്ക​നി​യാ​യി​രു​ന്ന​ ​സ്വ​ർ​ണ്ണ​മെ​ഡ​ലി​ൽ​ ​മു​ത്ത​മി​ട്ടു.​ ​എ​ട്ടാം​ ​ക്ലാ​സ് ​മു​ത​ൽ​ 1500,​ 3000​ ​മീ​റ്റ​ർ​ ​ഓ​ട്ട​ങ്ങ​ളി​ൽ​ ​മ​ത്സ​രി​ക്കു​ന്നു​ണ്ട് ​ജെ.​ഡി.​ടി.​ ​ഇ​സ്‌​ലാം​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​മു​ഹ​മ്മ​ദ് ​അ​ഫ്നാ​സ്.​ ​എ​ന്നാ​ൽ​ ​മെ​ഡ​ൽ​ ​ല​ഭി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മൂ​ന്നാം​സ്ഥാ​നം​ ​നേ​ടി​യ​താ​ണ് ​ദീ​ർ​ഘ​ദൂ​ര​ ​ഓ​ട്ട​ത്തി​ൽ​ ​എ​ടു​ത്തു​പ​റ​യാ​വു​ന്ന​ ​നേ​ട്ടം.​ ​ഇ​തി​നി​ടെ​യാ​ണ് ​കാ​ലി​ലെ​ ​മ​സി​ൽ​ ​ഇ​ഞ്ചു​റി​ ​വി​ല്ല​നാ​യെ​ത്തി​യ​ത്.​ ​തു​ട​ർ​ന്നാ​ണ് ​ഹ്ര​സ്വ​ദൂ​ര​ ​മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് ​മാ​റാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​നി​ 200,​ 400​ ​മീ​റ്റ​ർ​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​മാ​റ്റു​ര​യ്ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​അ​ഫ്നാ​സ്.​ ​ഫു​ട്ബോ​ൾ​ ​മൈ​താ​ന​ത്തും​ ​മി​ക​വ് ​തെ​ളി​യി​ച്ചി​ട്ടു​ള്ള​ ​താ​ര​മാ​ണ് ​അ​ഫ്നാ​സ്.​ ​ചെ​ല​വൂ​ർ​ ​ഈ​സ്റ്റ് ​മൂ​ഴി​ക്ക​ൽ​ ​താ​ഴെ​മാ​ണൂ​ർ​ ​വീ​ട്ടി​ൽ​ ​ടി.​എം.​ ​ഷം​സു​ദീ​ന്റെ​യും​ ​യു.​ ​ഷം​ന​യു​ടെ​യും​ ​മ​ക​നാ​ണ്.

ഹാ​മ​ർ​ ​ത്രോ​യി​ൽ​ ​ല​ക്ഷ്മി​യു​ടെ​ ​സു​വ​ർ​ണ​ത്തു​ട​ർ​ച്ച

കോ​ഴി​ക്കോ​ട്:​ ​ക​രു​ത്തു​റ്റ​ ​ഏ​റും​ ​കൃ​ത്യ​മാ​യ​ ​ല​ക്ഷ്യ​വും​ ​കൈ​മു​ത​ൽ.​ ​ജൂ​നി​യ​ർ​ ​വി​ഭാ​ഗം​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഹാ​മ​ർ​ ​ത്രോ​യി​ൽ​ ​സ്വ​ർ​ണം​ ​വി​ട്ടു​കൊ​ടു​ക്കാ​തെ​ ​ല​ക്ഷ്മി.​ ​ത​ല​ക്കു​ള​ത്തൂ​ർ​ ​സി.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​താ​രം​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​വ​ർ​ഷ​മാ​ണ് ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടു​ന്ന​ത്.​ ​ല​ക്ഷ്മി​ക്ക് ​ഇ​നി​ ​ട്രി​പ്പി​ൾ​ ​ജം​പി​ലാ​ണ് ​പ്ര​തീ​ക്ഷ.​ ​ഒ​മ്പ​താം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ല​ക്ഷ്മി​ ​കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ത്.​ ​തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ​ ​ഹാ​മ​ർ​ ​ത്രോ​യോ​ട് ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ച​ ​താ​രം​ ​പ​ത്താം​ ​ക്ലാ​സി​ൽ​ ​ആ​ദ്യ​മാ​യി​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ​ ​നേ​ടി​യ​ത് ​സ്വ​ർ​ണം​ ​ത​ന്നെ.​ ​സ്കൂ​ളി​ലെ​ ​കാ​യി​കാ​ദ്ധ്യാ​പ​ക​ൻ​ ​വി.​പി.​ ​ഹ​രി​ദാ​സ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ന്ന​ത്.​ ​ന​ടു​വ​ട്ടം​ ​യു.​പി.​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​കെ.​എ​സ്.​ ​പ്ര​ദീ​ഷി​ന്റെ​യും​ ​സ്റ്റാ​ർ​ ​കെ​യ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ന​ഴ്സ് ​എ​സ്.​ ​സു​നി​ത​യു​ടെ​യും​ ​മ​ക​ളാ​ണ്.

കൈ​വി​ട്ട​ ​നേ​ട്ടം​ ​തി​രി​ച്ചു​പി​ടി​ച്ച് കൃ​ഷ്ണേ​ന്ദു​വി​ന് ​ഡ​ബി​ൾ​ഗോ​ൾ​ഡ്

കോ​ഴി​ക്കോ​ട്:​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​കൈ​യെ​ത്തും​ ​ദൂ​ര​ത്ത് ​ന​ഷ്ട​മാ​യ​ ​മെ​ഡ​ൽ​ ​ഇ​ത്ത​വ​ണ​ ​സ്വ​ന്ത​മാ​ക്കി​യ​തി​ന്റെ​ ​ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ​കൃ​ഷ്ണേ​ന്ദു​ ​എ​സ്.​ ​ട്രാ​ക്കി​ലെ​ ​വേ​ഗ​ത്തി​ലും​ ​ഫീ​ൽ​ഡി​ലെ​ ​കു​തി​പ്പി​ലും​ ​മി​ക​വു​ ​തെ​ളി​യി​ച്ച​ ​കൃ​ഷ്ണേ​ന്ദു​ ​ജൂ​നി​യ​ർ​ ​ഗേ​ൾ​സ് ​വി​ഭാ​ഗം​ 100​ ​മീ​റ്റ​ർ​ ​ഓ​ട്ട​ത്തി​ലും​ ​ലോം​ഗ് ​ജം​പി​ലും​ ​സ്വ​ർ​ണം​ ​നേ​ടി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​നി​രാ​ശ​യെ​ ​ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​ ​വി​ജ​യ​മാ​ക്കി​ ​മാ​റ്റി​യ​ ​താ​ര​ത്തി​ന് ​ഇ​നി​ ​ട്രി​പ്പി​ൾ​ ​ജം​പി​ലാ​ണ് ​പ്ര​തീ​ക്ഷ.​ ​പേ​രാ​മ്പ്ര​ ​നെ​ല്ലി​പ്പ​ള്ളി​ ​സ്വ​ദേ​ശി​യാ​യ​ ​കൃ​ഷ്ണേ​ന്ദു​ ​പു​ല്ലൂ​രാം​പാ​റ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​പ്ല​സ് ​വ​ൺ​ ​കൊ​മേ​ഴ്സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 100,​ 200​ ​മീ​റ്റ​ർ​ ​ഓ​ട്ട​ങ്ങ​ളി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​ലോം​ഗ് ​ജം​പി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​വു​മാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ത​ല​ ​മ​ത്സ​ര​ത്തി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​വും​ ​നേ​ടി.
2024​ൽ​ ​ഇ​തേ​ ​ഐ​റ്റ​ങ്ങ​ളി​ൽ​ ​സ്വ​ർ​ണ​മാ​ണ് ​നേ​ടി​യ​ത്.​ ​സ​ജി​ ​എ​ൻ.​വി.​യു​ടെ​യും​ ​ബി​ന്ദു​ ​കെ.​ആ​റി​ന്റെ​യും​ ​മ​ക​ളാ​ണ്.​ ​അ​നു​ശ്രീ​യും​ ​ശ്രീ​ന​ന്ദ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL