SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

വയനാട് ടൗൺഷിപ്പ്: 149 വീടുകളുടെ നിർമാണം പൂർത്തിയാകുന്നു

wwww
വയനാട് ടൗൺഷിപ്പ്

ആദ്യഘട്ടത്തിൽ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി


കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്ത അതിജീവിതർക്കായുള്ള വയനാട് ടൗൺഷിപ്പിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പടുത്തിയ 149 വീടുകളുടെ നിർമാണം പൂർത്തിയാകുന്നു. രണ്ടാംഘട്ടത്തിൽ നിർമിക്കുന്ന വീടുകളും കൈമാറുന്നതോടെ 327 കുടുംബങ്ങൾക്ക് സുരക്ഷിത ഇടം ഒരുക്കി ദുരന്ത പുനഃരധിവാസത്തിൽ ടൗൺഷിപ് മാതൃകയാകും. ടൗൺഷിപ്പിൽ അങ്കണവാടി, ആരോഗ്യകേന്ദ്രം, മാർക്കറ്റ്, പൊതുശുചിമുറി, റോഡ് എന്നിവ ഡിസംബറോടെ സജ്ജമാക്കും. കുട്ടികളുടെ പരിചരണം, ആരോഗ്യ സംരക്ഷണം, ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്ക് സൗകര്യം ഒരുങ്ങുന്നതോടെ ടൗൺഷിപ് കൂടുതൽ ജനസൗഹൃദമാകും. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയ എല്ലാ വീടുകളിലും ഉത്പാദിപ്പിക്കുന്ന മാലിന്യം വേർതിരിച്ച് സംസ്‌കരിക്കാൻ ത്രീ ലെയർ ബയോ കമ്പോസ്റ്റ് ബിന്നുകൾ നൽകിയിട്ടുണ്ട്. ഓരോ വീട്ടിലും രണ്ട് കിലോവാട്ട് ശേഷിയുള്ള നെറ്റ് മീറ്ററിംഗ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന റൂഫ്‌ടോപ്പ് സൗരോർജ പ്ലാന്റ് ജില്ലയിലെ റസിഡൻഷ്യൽ സൗരോർജ കൂട്ടായ്മകളിലൊന്നായി ടൗൺഷിപ്പിനെ മാറ്റി. പൊതു സൗകര്യങ്ങൾക്കുള്ള അധിക സൗരോർജ സംവിധാനം വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL