SignIn
Kerala Kaumudi Online
Monday, 19 October 2026 4.14 AM IST

ജില്ലാ സ്കൂൾ കായികമേള ഇന്ന് സമാപിക്കും മുക്കം തന്നെ മുന്നിൽ

jumpp-
ജി​ല്ലാ​ ​സ്‌​കൂ​ള്‍​ ​കാ​യി​ക​മേ​ള​യി​ല്‍​ ​സീ​നി​യ​ര്‍​ ​വി​ഭാ​ഗം​ ​ആ​ണ്‍​കു​ട്ടി​ക​ളു​ടെ​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​സാ​യി​ ​കോ​ഴി​ക്കോ​ടി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​ശ്രീ​രാ​ഗ് ​കൃ​ഷ്ണ​ ​(​പ്ല​സ് ​വ​ൺ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ളെ​ത്തു​ട​ർ​ന്ന് ​ഒ​രേ​ ​ഇ​ന​ത്തി​ൽ​ ​ഇ​ന്ന​ലെ​യും​ ​ഇ​ന്നു​മാ​യി​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ഫ​ല​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക.​ ​ഇ​ന്ന​ല​ത്തെ​ ​മ​ത്സ​ര​ത്തി​ൽ​ ​മു​ന്നി​ട്ട് ​നി​ക്കു​ന്ന​ത് ​ശ്രീ​രാ​ഗ് ​ആ​ണ്) രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: ട്രാക്കിലും ഫീൽഡിലും പോരാട്ടവീര്യം നിറഞ്ഞ രണ്ടാം ദിനം പിന്നിടുമ്പോൾ ജില്ലാ സ്കൂൾ കായികമേളയിൽ സ്വർണക്കപ്പിനായുള്ള കുതിപ്പിൽ മുക്കം ഉപജില്ല ബഹുദൂരം മുന്നിൽ. ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ 116 പോയിന്റുമായി മുക്കം ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന പല മത്സരങ്ങളുടെയും ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പോയിന്റ് നിലയിൽ മാറ്റങ്ങളുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും.

നിലവിലെ ലീഡ് നിലനിർത്തി തുടർച്ചയായി 15-ാം തവണയും ചാമ്പ്യൻപട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മുക്കം. 44 പോയിന്റുമായി പേരാമ്പ്ര ഉപജില്ല രണ്ടാം സ്ഥാനത്തും 41 പോയിന്റുമായി കോഴിക്കോട് സിറ്റി മൂന്നാം സ്ഥാനത്തുമുണ്ട്. 33 പോയിന്റുമായി ചേവായൂർ നാലാം സ്ഥാനത്താണ്. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകളെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന വിവിധ മത്സര ഇനങ്ങൾ മാറ്റിവെച്ചിരുന്നു. പരീക്ഷ എഴുതാൻ പോയതിനാൽ ഇന്നലെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സീനിയർ, ജൂനിയർ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടാതെ ഇന്ന് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. അതിനാൽ ഇന്നലെ നടന്ന പല മത്സരങ്ങളുടെയും ഫലങ്ങൾ ഇന്നാണ് അറിയാനാവുക. മേളയുടെ അവസാനദിനമായ ഇന്ന് ക്രോസ് കൺട്രി, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, പോൾ വാൾട്ട്, ഹാമർ ത്രോ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വൈകിട്ട് നടക്കുന്ന സമാപനച്ചടങ്ങ് അഡ്വ.കെ ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

സ്കൂൾ വിഭാഗത്തിൽ പുല്ലൂരാംപാറ മുന്നിൽ

സ്കൂൾ വിഭാഗത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ആണ് മുന്നിൽ. 9 സ്വർണവും 5 വെള്ളിയും 5 വെങ്കലവുമടക്കം 65 പോയിന്റാണ് സ്കൂളിന്റെ നേട്ടം. 2 സ്വർണവും 1 വെള്ളിയും 5 വെങ്കലവുമുൾപ്പെടെ 18 പോയിന്റുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനത്തുണ്ട്. 2 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും നേടിയ സി.എം.എം.എച്ച്.എസ് തലക്കുളത്തൂർ മൂന്നാമതാണ്.

ഹൈ​ജം​പി​ൽ​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും​ ​വെ​ങ്ക​ല​വും​ ​ഒ​രേ​ ​വീ​ട്ടിൽ

കോ​ഴി​ക്കോ​ട്:​ ​ഉ​യ​ര​ങ്ങ​ൾ​ ​കീ​ഴ​ട​ക്കി​ ​മൂ​ന്ന് ​സ​ഹോ​ദ​ര​ങ്ങ​ൾ,​ ​മെ​ഡ​ൽ​പ്പൊ​ലി​മ​യി​ൽ​ ​ഒ​രേ​ ​കു​ടും​ബ​ത്തി​ന് ​അ​ഭി​മാ​ന​നേ​ട്ടം.​ ​സ​ബ് ​ജൂ​നി​യ​ർ​ ​വി​ഭാ​ഗം​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഹൈ​ജം​പി​ൽ​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും​ ​വെ​ങ്ക​ല​വും​ ​സ്വ​ന്ത​മാ​ക്കി​ ​മ​ണി​യൂ​ർ​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​താ​ര​ങ്ങ​ളാ​യി.​ ​എ​ട്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​നൈ​നി​ക് ​എ​ച്ച്.​ ​സ​ബി​നും​ ​നൈ​ന​വ് ​എ​ച്ച്.​ ​സ​ബി​നും​ ​സ്വ​ർ​ണ​വും​ ​വെ​ങ്ക​ല​വും​ ​നേ​ടി​യ​പ്പോ​ൾ,​ ​മൂ​ത്ത​ ​സ​ഹോ​ദ​ര​ൻ​ ​പ​ത്താം​ ​ക്ലാ​സു​കാ​ര​ൻ​ ​നി​മെ​യി​ൻ​ ​കൃ​ഷ്ണ​ ​എ​ച്ച്.​ ​സ​ബി​ൻ​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി.​ ​ഒ​രേ​ ​ഇ​ന​ത്തി​ൽ​ ​മൂ​ന്ന് ​സ​ഹോ​ദ​ര​ങ്ങ​ളും​ ​മെ​ഡ​ൽ​ ​നേ​ടി​യ​തോ​ടെ​ ​അ​പൂ​ർ​വ​ ​നേ​ട്ട​വും​ ​ഇ​വ​ർ​ ​സ്വ​ന്ത​മാ​ക്കി.

ഉ​യ​ര​ങ്ങ​ൾ​ ​കീ​ഴ​ട​ക്കാ​ൻ​ ​ക​ഠി​നാ​ധ്വാ​നം​ ​ചെ​യ്യു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​പ​രി​ശീ​ല​ന​ത്തി​ന് ​ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് ​കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ​ ​ജീ​ർ​ണി​ച്ച​ ​ഹൈ​ജം​പ് ​ബെ​ഡാ​ണ്.​ ​പ​ത്തു​വ​ർ​ഷം​ ​മു​മ്പ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സ്കൂ​ളി​ന് ​അ​നു​വ​ദി​ച്ച​ ​ബെ​ഡ് ​ഇ​പ്പോ​ൾ​ ​കീ​റി​പ്പ​റി​ഞ്ഞ​ ​നി​ല​യി​ലാ​ണ്.​ ​മൂ​ന്നു​വ​ർ​ഷ​മാ​യി​ ​ഹൈ​ജം​പി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ന്ന​ ​നൈ​നി​ക് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സ​ബ് ​ജൂ​നി​യ​ർ​ ​സം​സ്ഥാ​ന​ത​ല​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ഞ്ചാം​ ​സ്ഥാ​ന​വും​ ​നേ​ടി​യി​രു​ന്നു.​ ​ഓ​ട്ട​ത്തി​ലും​ ​ഹൈ​ജം​പി​ലും​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി​യി​ട്ടു​ള്ള​ ​കൂ​ലി​പ്പ​ണി​ക്കാ​ര​ൻ​ ​സ​ബി​ൻ​ ​രാ​ജി​ന്റെ​യും​ ​ഹ​ണി​യു​ടെ​യും​ ​മ​ക്ക​ളാ​ണ് ​ഈ​ ​മൂ​ന്ന് ​കാ​യി​ക​പ്ര​തി​ഭ​ക​ൾ.​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​ക​ൾ​ ​കാ​ര​ണം​ ​കാ​യി​ക​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​നാ​വാ​ത്ത​ ​ഇ​വ​രു​ടെ​ ​സ്വ​പ്ന​ങ്ങ​ളാ​ണ് ​മ​ക്ക​ളി​ലൂ​ടെ​ ​സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത്.​ ​കാ​യി​കാ​ദ്ധ്യാ​പ​ക​ൻ​ ​എം.​ ​ഷിം​ജി​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​പ​രി​ശീ​ല​നം.​ ​മ​തി​യാ​യ​ ​പ​രി​ശീ​ല​ന​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​നേ​ട്ട​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്കാ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​സ്കൂ​ളും​ ​കു​ടും​ബ​വും.

പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​മ​ത്സ​രം​ ​മാ​റ്റി;
ഫ​ല​മ​റി​യാ​ൻ​ ​താ​ര​ങ്ങ​ളു​ടെ​ ​കാ​ത്തി​രി​പ്പ്

കോ​ഴി​ക്കോ​ട്:​ ​പ്ല​സ് ​വ​ൺ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ളെ​ത്തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​കാ​യി​ക​ ​മേ​ള​യി​ലെ​ ​വി​വി​ധ​ ​മ​ത്സ​ര​ ​ഇ​ന​ങ്ങ​ൾ​ ​മാ​റ്റി​വെ​ച്ചു.​ ​രാ​വി​ലെ​ ​നേ​ര​ത്തേ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​യും​ ​ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്ന് ​വെ​ള്ളി​യാ​ഴ്ച​ ​ന​ട​ക്കേ​ണ്ട​ ​പ​രീ​ക്ഷ​ ​ഉ​ച്ച​യ്ക്കു​ശേ​ഷ​വും​ ​ന​ട​ന്ന​തോ​ടെ​യാ​ണ് ​മ​ത്സ​ര​ക്ര​മ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​ഇ​ട​യാ​ക്കി​യ​ത്.​ ​പ​രീ​ക്ഷ​യും​ ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളും​ ​ഒ​രു​മി​ച്ച് ​നേ​രി​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​ആ​ശ​ങ്ക​യു​മു​ണ്ടാ​ക്കി.​ ​ഇ​ന്ന​ലെ​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും​ 3000​ ​മീ​റ്റ​ർ​ ​ഓ​ട്ട​മാ​ണ് ​ഇ​ന്ന​ത്തേ​ക്ക് ​മാ​റ്റി​യ​ത്.​ ​ഇ​ന്ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​ക്രോ​സ് ​ക​ൺ​ട്രി​ ​ഫൈ​ന​ൽ​ ​മ​ത്സ​ര​ങ്ങ​ളും​ ​നാ​ളേ​ക്ക് ​മാ​റ്റി.​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​പോ​യ​തി​നാ​ൽ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​സീ​നി​യ​ർ,​ ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​സ​രം​ ​ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ​മ​ത്സ​ര​ക്ര​മ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യ​ത്.

16​ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​പ്ല​സ് ​വ​ൺ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ ​ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ​ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​മാ​റ്റി​യ​ത്.​ ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​ ​നേ​ര​ത്തേ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​യും​ ​ന​ട​ന്ന​തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യി.​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​പ​രീ​ക്ഷ​യി​ല്ലെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ൽ​ ​ജൂ​നി​യ​ർ,​ ​സീ​നി​യ​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഈ​ ​സ​മ​യ​ത്തേ​ക്കാ​ണ് ​ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പ​രീ​ക്ഷാ​ ​സ​മ​യ​ത്തി​ലെ​ ​മാ​റ്റം​ ​കാ​യി​ക​മേ​ള​യു​ടെ​ ​ന​ട​ത്തി​പ്പി​ന് ​തി​രി​ച്ച​ടി​യാ​യി.

മ​ത്സ​ര​ങ്ങ​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച​തോ​ടെ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​ഫ​ല​പ്ര​ഖ്യാ​പ​ന​വും​ ​മാ​റ്റി​വെ​ച്ചു.​ ​ഇ​തോ​ടെ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ഫ​ലം​ ​കാ​ത്തി​രു​ന്ന​ ​താ​ര​ങ്ങ​ൾ​ക്ക് ​ഫ​ല​മ​റി​യാ​ൻ​ ​ഒ​രു​ ​ദി​വ​സം​ ​പി​ന്നി​ട​ണം.​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ക​ട​നം​ ​എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്നും​ ​അ​ടു​ത്ത​ ​ഘ​ട്ട​ത്തി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യോ​ ​എ​ന്നു​മ​റി​യാ​ൻ​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ട​ ​അ​വ​സ്ഥ​യാ​യി.​ ​സ​ബ് ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ലെ​ ​മ​ത്സ​ര​ഫ​ല​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ഇ​ന്ന​ലെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL