
മഞ്ചേരി : ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ അദ്ധ്യാപകർക്കായി നടത്തിയ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലിൽ മലപ്പുറം സബ്ജില്ലയെ തോൽപ്പിച്ച് കൊണ്ടോട്ടി സബ്ജില്ല ചാമ്പ്യൻമാരായി. കൊണ്ടോട്ടി സബ്ജില്ലാ ടീമിലെ
ജലാലുദ്ദീൻ മികച്ച ബാറ്റ്സ്മാനായും ഷക്കീബ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.എം. ആശിഷ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ ട്രഷറർ റാഫി തൊണ്ടിക്കൽ, കെ. സുദീപ എന്നിവർ സംസാരിച്ചു.ഐ.പി. രാഗേഷ്, പ്രദീപ് വാഴങ്കര, ശുഹൈബ് കടമ്പോട്ട്, വി. സജ്ജാദ്, ഇ. അനൂപ് എന്നിവർ നേതൃത്വം നൽകി. എട്ട് സബ്ജില്ലാ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |