SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

പണിമുടക്ക് നോട്ടീസ് നൽകി

vvv


മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് ജനുവരി 22ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി മലപ്പുറം ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി. എ.കെ.എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആശിഷ് യോഗം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി മലപ്പുറം ജില്ലാ ചെയർമാൻ ഡോ. നൗഫൽ അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.രാകേഷ് മോഹൻ, എസ്. മോഹനൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജിസ്‌മോൻ പി. വർഗ്ഗീസ് സ്വാഗതവും പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി നന്ദിയും പറഞ്ഞു. ഷാനവാസ്,​ പി. കവിതാ സദൻ, അനിൽ പി നായർ, എസ്. ശ്യാംജിത്ത്, വി.ചക്രപാണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL