തിരുവനന്തപുരം: ഇശലൊഴുകിയ മാപ്പിളപ്പാട്ട് വേദിയിൽ രാഷ്ട്രപിതാവും, മുണ്ടക്കൈ ദുരന്തവും ഉൾപ്പടെ വിഷയങ്ങളായി. മലപ്പുറം വടക്കാങ്ങര ടി.എസ്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പി.കെ.അസിനാണ് മഹാത്മാഗാന്ധിയും സ്വാന്ത്ര്യസമരവും മാപ്പിളപ്പാട്ടിന് വിഷയമാക്കിയത്. തൃശൂർ പാടൂർ എ.എൽ.എച്ച്.എസ്.എസ് വിദ്യാർത്ഥിനി മിസ്ബാ മുജീബിന് വയനാട് മുണ്ടക്കൈ ദുരന്തമായിരുന്നു വിഷയം. ഇരുവർക്കും വേണ്ടി ഹംസ നാരേക്കാവാണ് ഗാനങ്ങൾ രചിച്ചത്. ഹനീഫ മുടിക്കോട് സംഗീതമൊരുക്കി പരിശീലിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |