SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

കലോത്സവത്തിൽ മിന്നി വിദ്യാർത്ഥികൾ; ആര്യ ടീച്ചർക്ക് നൽകാം 'ലക്ഷം' കൈയടി

arya
ആര്യ സുരേന്ദ്രൻ

മലപ്പുറം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ തന്റെ വിദ്യാർത്ഥികൾ അരങ്ങ് വാഴുമ്പോൾ അത് ആര്യ ടീച്ചറുടെയും വിജയമായി മാറി. മലപ്പുറം പൂക്കളത്തൂർ സി.എച്ച്.എം.എച്ച്.എസിലെ മലയാളം അദ്ധ്യാപികയായ അരീക്കോട് സ്വദേശിനി ആര്യ സുരേന്ദ്രൻ തന്റെ ശമ്പളത്തിൽ നിന്നും ഒരു ഭാഗമെടുത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി കലോത്സവത്തിനാവശ്യമായ തുക നൽകുന്ന പതിവ് തുടങ്ങിയത് 14 വർഷം മുമ്പാണ്. ഓരോ വർഷവും ഒരു ലക്ഷത്തിലധികം രൂപയാണ് ഈയിനത്തിൽ ചെലവാക്കാറ്. 2024ൽ കേരള നടനം, മോഹിനിയാട്ടം ഉൾപ്പെടെ ഏഴ് ഇനങ്ങളാണ് ടീച്ചർ സ്വന്തം ചെലവിൽ ജില്ലാ കലോത്സവത്തിലെത്തിച്ചത്.
പണമില്ലാത്തതിന്റെ പേരിൽ ആർക്കും അർഹിച്ച വേദികൾ സാദ്ധ്യമാവാതെ പോവരുതെന്ന ചിന്തയാണ് ആര്യ ടീച്ചറെ ഈയൊരു തീരുമാനത്തിലെത്തിച്ചത്. ഭർത്താവ് പി.ഡബ്ള്യു.ഡി റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ ശങ്കരൻ പൂർണ പിന്തുണയേകി. മാത്രമല്ല, 2012 മുതൽ നൃത്തം അഭ്യസിക്കുന്ന ടീച്ചർക്ക് കലയെന്നാൽ ജീവനാണ്. ഭരതനാട്യം, കുച്ചുപ്പിടി, മോഹിനിയാട്ടം, കേരളനടനം എന്നിവയിൽ ഇപ്പോഴും പരിശീലനം തുടരുന്നുണ്ട്.
ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പൂക്കളത്തൂർ സി.എച്ച്.എം.എച്ച്.എസിലെ ഋതുവർണ ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ എ ഗ്രേഡ് നേടിയപ്പോൾ ആര്യ ടീച്ചറുടെയും വിജയമായി മാറി. ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കവിത രചനയിൽ അയ നഷ്‌വയും മത്സരിച്ച് ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ഡോ.കാർത്തിക്, എൻജിനീയറായ ഋത്വിക്ക് മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL