SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

ക്ഷയരോഗ നിർമ്മാർജ്ജന കാമ്പെയിൻ; സ്‌ക്രീനിംഗിന് വിധേയരായത് 1.48 ലക്ഷം പേർ

bbbbbb
.

മലപ്പുറം: ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിർമ്മാർജ്ജന കാമ്പെയിൻ ഒരുമാസം അടുക്കാനിരിക്കെ ജില്ലയിൽ സ്‌ക്രീനിംഗിന് വിധേയരായത് 1.48 ലക്ഷം പേർ. 6.53 ലക്ഷം പേർ ഇനിയും പരിശോധന നടത്താനുണ്ട്. പരിശോധന നടത്താനായി കണ്ടെത്തിയത് 8.02 ലക്ഷം പേരെയാണ്. 2024 ഡിസംബർ ഏഴിന് ആരംഭിച്ച കാമ്പെയിൻ മാർച്ച് 17ന് അവസാനിക്കും.
60ന് മുകളിൽ പ്രായമുള്ള എല്ലാവരും സ്‌ക്രീനിംഗിന് വിധേയമാകണമെന്നാണ് നിർദ്ദേശം. കൂടാതെ, പ്രമേഹം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ക്ഷയരോഗം ബാധിച്ചവർ, ആസ്ത്മ രോഗികൾ, ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പ് സർവേയിൽ ക്ഷയ സാദ്ധ്യത കണ്ടെത്തിയവർ എന്നിവയുള്ളവരെയും സ്‌ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡിൽ ലെവൽ ഹെൽത്ത് സൂപ്പർവൈസർ എന്നിവരാണ് സ്‌ക്രീനിംഗ് നടത്തുന്നത്. കഫ പരിശോധന, എക്സ്‌റേ നടത്തി ക്ഷയം സ്ഥിരീകരിക്കും.
മേലാറ്റൂർ ആരോഗ്യ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പേർ സ്‌ക്രീനിംഗിന് വിധേയമാകാൻ നിർദ്ദേശിച്ചിട്ടുള്ളത്, 81,348 പേർ. എടവണ്ണ- 62,942, ചുങ്കത്തറ- 61,426, മാറഞ്ചേരി -29,264, പെരുവള്ളൂർ- 58,967, പള്ളിക്കൽ- 57,797, തിരുവാലി- 56,301, കാളികാവ് -55,685, വെട്ടം- 53,412, പൂക്കോട്ടൂർ- 52,011, മാറാക്കര- 50,661, വളവന്നൂർ- 48,892, എടപ്പാൾ- 48,846, വേങ്ങര- 42,866, മങ്കട- 41,940 എന്നിങ്ങനെയാണ് സ്‌ക്രീനിംഗിന് വിധേയമാകാൻ നിർദ്ദേശിച്ചുള്ളവരുടെ എണ്ണം.

രോഗസാദ്ധ്യത കൂടിയവരെ കണ്ടെത്തി നേരത്തെ രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുക, പോഷകാഹാരവും തുടർ നിരീക്ഷണവും ഉറപ്പാക്കുക, പുതിയ ക്ഷയരോഗികൾ ഉണ്ടാവുന്നത് തടയുക, ബോധവത്ക്കരണം നൽകുക എന്നിവയെല്ലാമാണ് കാമ്പെയിന്റെ ലക്ഷ്യങ്ങൾ.


ആരോഗ്യ ബ്ലോക്ക് പരിശോധനയയ്ക്ക് വിധേയമായവർ
മേലാറ്റൂർ - 19,300
എടവണ്ണ - 5,890
ചുങ്കത്തറ- 7,000
മാറഞ്ചേരി- 6,801
പെരുവള്ളൂർ- 5,664
പള്ളിക്കൽ- 7,811
തിരുവാലി- 8,325
കാളികാവ് - 18,021
വെട്ടം - 10,231
പൂക്കോട്ടൂർ- 7,002
മാറാക്കര- 4,891
വളവന്നൂർ- 15,861
എടപ്പാൾ- 11,802
വേങ്ങര- 13,291
മങ്കട- 6,566

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL