SignIn
Kerala Kaumudi Online
Thursday, 22 October 2026 7.27 PM IST

3,000 പുസ്തകങ്ങളുടെ ഹോം ലെെബ്രറി; ദക്ഷിണയ്ക്ക് ജീവൻ വായനയും വരയും

dak
ദക്ഷിണ തൻ്റെ ഹോം ലെെബ്രറിയിൽ

 2,500 പുസ്തകങ്ങൾ വായിച്ചു,​ വരച്ചത് 3,000 ചിത്രങ്ങൾ

കോഴിക്കോട്: മലപ്പുറം വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാംക്ലാസുകാരി ദക്ഷിണയ്ക്ക് വായനയും വരയുമാണ് ജീവൻ. പ്രീ സ്കൂളിൽ ചേർക്കും മുമ്പേ അദ്ധ്യാപികയായ അമ്മ ഷൈനി അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പഠിപ്പിച്ചു.

തപ്പിയും തടഞ്ഞും വായന തുടങ്ങിയ എൽ.കെ.ജിക്കാലം മുതൽ കുട്ടിക്കഥകളിലായി ശ്രദ്ധ. തെറ്റുന്നിടത്ത് അമ്മ തിരുത്തിക്കൊടുത്തു. അങ്ങനെ വായന ഹരമായി. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ ആരാധികയായി. യുറീക്കയുൾപ്പെടെയുള്ള ബാലപ്രസിദ്ധീകരണങ്ങളിൽ തുടങ്ങി ചിത്രകഥകൾ, നോവലുകൾ, ലോകപ്രസിദ്ധ എഴുത്തുകാരൻ മാർകേസിന്റെ വിവർത്തനകൃതികൾ ഉൾപ്പെടെ 2500ലധികം പുസ്തകങ്ങൾ ഇതിനോടകം വായിച്ചു.

ആവശ്യപ്പെട്ട പുസ്തകങ്ങൾ രക്ഷിതാക്കൾ വാങ്ങിക്കൊടുത്തതോടെ 3,000ഓളം പുസ്തകങ്ങളുടെ ഹോം ലെെബ്രറിയും സജ്ജമായി. കുട്ടിക്കാലംമുതൽ ചിത്രരചനയിലും കമ്പമുണ്ട്. പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെ 3,000 ചിത്രങ്ങൾ വരച്ചിട്ടുണ്ട്. രണ്ടാം ക്ലാസിലായിരിക്കെ സംഘടിപ്പിച്ച പ്രദർശനത്തിൽ, ചിത്രം വിറ്റുകിട്ടിയ ഇരുപതിനായിരത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയുമായി ഈ കൊച്ചുമിടുക്കി.

സാംസ്കാരിക പരിപാടികളിൽ സജീവം

സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വലം ബാല്യം" പുരസ്കാരമുൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യപരിപാടികളിൽ അതിഥിയാകാറുണ്ട്. ചർച്ചകളിലും പുസ്തകോത്സവങ്ങളിലും സ്ഥിരം സാന്നിദ്ധ്യം. ബെന്യാമിൻ, കെ.ആർ.മീര തുടങ്ങിയവരാണ് പ്രിയ എഴുത്തുകാർ. മലപ്പുറം പുത്തനത്താണിയിൽ കെ.എസ്.ഇ.ബി ഓവർസിയറാണ് അച്ഛൻ നോബിൾ. അമ്മ മലപ്പുറം പോരൂർ ജി.എച്ച്.എസ്.എസിലെ ഹിന്ദി അദ്ധ്യാപിക.

വായനയിൽ നിന്നാണ് നല്ല വാക്കുകൾ കിട്ടുന്നത്. വായിച്ചറിഞ്ഞ പലതും പാഠഭാഗങ്ങളിൽ വരുന്നതും സഹായകമാണ്. മാതാപിതാക്കളും നല്ല വായനക്കാരാണ്.

- ദക്ഷിണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL