SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

ഓർമ്മയാവുമോ മുണ്ടപ്പലത്തെ തേവർ കുളം

d
മുണ്ടപ്പലത്തെ തേവർ കുളം

കെണ്ടോട്ടി: അധികാരികളുടെ അവഗണനയിൽ മുണ്ടപ്പലത്തെ തേവർക്കുളം ഓർമ്മയാവുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. അര ഏക്കറിലധികം വിസ്തൃതിയുള്ള തേവർക്കുളം കൊണ്ടോട്ടി നഗരസഭയിലെ തന്നെ വലിയ കുളങ്ങളിലൊന്നാണ്. വേനലിലും ജലസമൃദ്ധമായിരിക്കുന്ന കുളം അധികൃതരുടെ അനാസ്ഥയിൽ ഇന്ന് പായലും മാലിന്യങ്ങളും നിറഞ്ഞു ഉപയോഗശൂന്യമായിരിക്കുകയാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് സാമൂതിരി രാജാവിന്റെ ഉപദേശകരായ മൂസതുമാരാണ് മുണ്ടപ്പലത്തെ തേവർ കുളം നിർമ്മിച്ചതെന്നതിനാൽ ചരിത്ര പ്രാധാന്യവും കുളത്തിനുണ്ട്.

ജലാശയങ്ങളുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമായി നഗരസഭ ഒരോ വർഷവും പദ്ധതിവിഹിതത്തിൽ തുക നീക്കി വയ്ക്കാറുണ്ടെങ്കിലും തേവർ കുളത്തിന്റെ സംരക്ഷണത്തിനായി നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ജലസമൃദ്ധമായ കുളം ഈ അടുത്തുവരെ നാട്ടുകാർ കുളിക്കുന്നതിനും നീന്തൽ പഠനത്തിനും ഉപയോഗിച്ചിരുന്നു. പായലും മാലിന്യങ്ങളും കുന്നു കൂടിയതോടെ ഉപയോഗശൂന്യമായി.

മുൻകാലങ്ങളിൽ യുവജന കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. കുറച്ചുകാലങ്ങളായി അത്തരം പ്രവൃത്തികളും നടക്കാത്തത് കുളത്തിന്റെ ജീർണാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. നഗരസഭ അധികൃതർ കൃത്യമായ ഇടവേളകളിൽ കുളം വൃത്തിയാക്കാത്തതും നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതും ജലാശയത്തിന്റെ നാശത്തിന് കാരണമാകുന്നു. നിലവിൽ കുളത്തിൽ മൂടിക്കിടക്കുന്ന പായലും മാലിന്യങ്ങളും നീക്കിയാൽ കുളത്തെ പൂർവ്വസ്ഥിതിയിലാക്കാൻ കഴിയും. ഇനിയും തേവർ കുളം സംരക്ഷിക്കുന്നതിനുള്ള നടപടികൾ വൈകിയാൽ
കർമ്മ സമിതി രൂപീകരിച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL