വാഴക്കാട് : അകാലത്തിൽ വിടപറഞ്ഞ പ്രിയകൂട്ടുകാരന്റെ ഓർമ്മയ്ക്കായി സ്കൂൾ മുറ്റത്ത് മെക്സിക്കൻ സ്റ്റാർ ആപ്പിൾ മരം നട്ട് വാഴക്കാട് ഗവ. എച്ച്.എസ്.എസ് വിദ്യാർത്ഥികൾ. അദ്ധ്യാപകരും ഷാദാബിന്റെ മാതാപിതാക്കളും മരംനടലിൽ ഒത്തുചേർന്നു. പരിസ്ഥിതി പ്രവർത്തനങ്ങളിലും ശാസ്ത്രമേളകളിലും നാടകരചനയിലും സ്കൂൾ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന വിവിധ പ്രവർത്തനങ്ങൾക്കും ഷാദാബ് ഫൗണ്ടേഷൻ രൂപം നൽകിയിട്ടുണ്ട്. വാഴക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുന്നാസർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ , അദ്ധ്യാപകരായ വിജയൻ, ഷമീർ, ഷാദാബിന്റെ പിതാവും മാദ്ധ്യമ പ്രർത്തകനുമായ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |