തിരൂർ : ജലജീവന്‍ മിഷൻ പദ്ധതിക്കായി തൃപ്രങ്ങോട് , മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ റോഡുകൾ പൊളിച്ചത് റീ ടാറിംഗ് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തവനൂർ ബ്ലോക്ക് കമ്മിറ്റി തിരൂർ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. ഫെബ്രുവരി 15നകം റോഡ് റീ ടാറിംഗ് ആരംഭിക്കുമെന്ന ഉറപ്പ് രേഖാമൂലം ലഭിച്ചതിനാൽ താത്കാലികമായി സമരം അവസാനിപ്പിച്ചു.
ഉപരോധ സമരത്തിന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.മുനീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിമൽ കടകശ്ശേരി, സി.പി ശിവാനന്ദൻ, പി .സുമിത്ത് , ടി. പ്രബിത, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ അരുൺ മംഗലം, എ.ശരത് തുടങ്ങിയവർ നേതൃത്വം നൽകി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |