
വാഴക്കാട് : ആർട്ട് ആൻഡ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴക്കാട് ഹൈസ്കൂളിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്ക് വുഡ് കട്ട് പ്രിന്റിംഗ് ശിൽപശാല നടത്തി.ചിത്രകാരനും ദേശീയ, സംസ്ഥാന അവാർഡ് ജേതാവുമായ ആർട്ടിസ്റ്റ് പ്രദീപ് കുമാർ ക്ലാസ്സ് നയിച്ചു .50 ഓളം കുട്ടികൾ പങ്കെടുത്തു.കുട്ടികൾ ചെയ്ത വർക്കുകൾ പ്രദർശിപ്പിച്ചു. ഈ വർഷം പിരിയുന്ന അദ്ധ്യാപകർക്ക് ക്ലബ്ബിന്റെ വക ഉപഹാരം നൽകി.ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നാസർ , ഡെപ്യൂട്ടി എച്ച്.എം. മൂസ, ഷബീർ , വിജയൻ ,ജാബിർ ,ബഷീർ ,അബ്ദുൽ സമദ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |