
വണ്ടൂർ: 500ഓളം രോഗികൾക്ക് സാന്ത്വനം നൽകിവരുന്ന വണ്ടൂർ പാലിയേറ്റീവ് ക്ലിനിക്കിന്റെ ഒരു വർഷത്തെ പ്രവർത്തന ഫണ്ട് സമാഹരണ കാമ്പെയിന് തുടക്കമായി. സി.ടി. മുഹമ്മദ് ഹുസൈൻ, ഹുസ്സൈൻ കരിപ്പത്തൊടിക എന്നിവരിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി
എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് ക്ലിനിക്ക് ചെയർമാൻ ഷെരീഫ് തുറക്കൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വി. രുഗ്മിണി വാർഷിക പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു. കാപ്പിൽ മുരളി, പി. അരുൺ, ഗിരീഷ് പൈക്കാടൻ, ഒ. ശിഹാബുദ്ധീൻ, സി.കെ. മുജീബ്, കെ.വി സുരേഷ്കുമാർ, പാലിയേറ്റീവ് ക്ലിനിക്ക് സെക്രട്ടറി എൻ. സാദാത്തലി, ട്രഷറർ എം. സുബൈർ, ഭാരവാഹികളായ നൗഷാദ് പുളിക്കൽ, ഐ.വി ഷമീർ, കെ.ടി. ഫിറോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |