
തിരൂരങ്ങാടി: പുകയൂർ ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ലോക മാതൃഭാഷ ദിനം ആചരിച്ചു. മലയാളത്തിലെ പ്രധാന സാഹിത്യ കൃതികൾ
ഉപയോഗിച്ച് ' അമ്മ മലയാളം ' എന്നെഴുതിയാണ് കുരുന്നുകൾ ഭാഷാ ദിനാചരണത്തെ വൈവിധ്യമാക്കിയത്.അസംബ്ലിയിൽ ഭാഷാ ദിന പ്രതിജ്ഞയും ക്ലാസ് തലത്തിൽ മാഗസിനുകളുടെ നിർമ്മാണവും നടത്തി.വിദ്യാലയത്തിലെ വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റന്റ് ഇ.രാധിക മാഗസിൻ പ്രകാശന കർമ്മം നിർവഹിച്ചു. അധ്യാപകരായ സി.ശാരി, പി.ഷഹന, കെ.രജിത, ടി.ഇന്ദുലേഖ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |