SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 PM IST

പേശികൾ തളർന്നെങ്കിലും വാക്കുകളിൽ ജീവിച്ച് സലീന

saleena
സലീന സുറുമി

മലപ്പുറം: പേശികളുടെ തളർച്ചയെ മനോബലം കൊണ്ട് അതിജീവിച്ച മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനി സലീന സുറുമി (44) ഇന്ന് അക്ഷരങ്ങളുടെ ലോകത്താണ്. പേന പിടിക്കാനുള്ള ബലം കൈവിരലുകൾക്കില്ലെങ്കിലും മൊബൈലിൽ പതിയെ ടൈപ്പ് ചെയ്ത് 17 പുസ്തകങ്ങളിറക്കി. കൂടാതെ സാമൂഹിക പ്രവർത്തനവും.

എട്ട-ാം ക്ലസിൽ പഠിക്കുമ്പോഴാണ് സലീനയ്ക്ക് സ്‌പൈനൽ മാസ്‌കുലർ അട്രോഫി രോഗമുണ്ടാവുന്നത്.

ശരീരത്തിനൊപ്പം മനസും തളർന്ന അവസ്ഥയായിരുന്നു അന്ന് സലീനയ്ക്ക്. എന്നാൽ 24 വർഷത്തിന് ശേഷം തനിക്ക് മുന്നിൽ വിധി കൊട്ടിയടച്ച പുറംലോകത്തേക്കുള്ള വാതിൽ അവൾ പതിയെ തുറന്നു. വീട്ടിൽ മാത്രം ഒതുങ്ങിയ സലീന സുഹൃത്തുക്കൾക്കൊപ്പം ചക്രക്കസേരയിൽ പുറത്തിറങ്ങി. കാഴ്ചകളും അനുഭവങ്ങളും വരികളാക്കി. ആറ് വർഷം മുമ്പ് ആദ്യ നോവലായ സുറുമിയുടെ സ്വന്തം ഇബ്നു പ്രസിദ്ധീകരിച്ചു. ഒരു വർഷം കൊണ്ടാണ് നോവൽ പൂർത്തിക്കരിച്ചത്. തുടർന്ന് നിലവിളക്ക്,സ്വപ്നഭൂമി,മുറിക്കുള്ളിലെ മാണിക്യം,പാട്ടുകാരൻ,പ്രവാസം,ആദ്യ പുസ്തകം തുടങ്ങി 17 നോവലുകൾ പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രവാസം നോവൽ പ്രസിദ്ധീകരിച്ചത് ദുബായിൽ വച്ചായിരുന്നു. കേരളത്തിന് പുറമെ യു.എ.ഇ, സൗദി എന്നിവിടങ്ങളിലെ സാഹിത്യോത്സവങ്ങളിലും പങ്കെടുത്തു. കൂടാതെ പുസ്തകം വിറ്റുകിട്ടുന്ന തുകയിൽ നിന്നും ഒരുഭാഗം ഭിന്നശേഷിക്കാർക്ക് നൽകുന്നുണ്ട് സലീന. വസ്ത്ര സ്ഥാപനത്തിൽ സെയിൽസ്‌മാനായി ജോലി ചെയ്യുന്ന സഹോദരൻ റഫീഖിനും ക്യാൻസർ ബാധിതയായ മാതാവ് കൗലത്തിനുമൊപ്പമാണ് താമസം. പരേതനായ സെയ്തലവിയാണ് പിതാവ്. അഷ‌റഫ്,ഷാഹിന,ഹസീന സഹോദരങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL