
പൊന്നാനി: മുനിസിപ്പൽ തീരദേശ വാർഡ് കോൺഗ്രസ് കമ്മറ്റികളും എം.പി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീടുകളുടെ മേൽക്കൂര ഓലമേയലും നിർധന രോഗികൾക്കുള്ള ചികിത്സാസഹായവും വനിത സ്വയംസഹായ സംഘങ്ങൾക്കുള്ള ധനസഹായവും അടങ്ങുന്നതാണ് റിലീഫ് പദ്ധതി. പുതുപൊന്നാനി 41ാം വാർഡിന്റെ ഉദ്ഘാടനം പി.ടി.അജയ്‌മോഹനും 40-ാം വാർഡ് ഉദ്ഘാടനം ടി.കെ.അഷ്‌റഫും നിർവഹിച്ചു. എം.പി.ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാൻ കെ.പി.നൗഷാദ് അലി മുഖ്യാതിഥിയായി. ഷാജി കാളിയത്തേൽ, കെ. ജയപ്രകാശ്, അഡ്വ. അബ്ദുൾ ജബ്ബാർ, യൂസഫ് പുളിക്കൽ, സി. ഹനീഫ, സുരേഷ് പുന്നക്കൽ, പി.രഞ്ജിത്ത്, ജെ.പി. വേലായുധൻ, സി.ബി. മൊയ്തുട്ടി, കാദർകുട്ടി, താജുദ്ദീൻ, കെ.മജീദ്, പി. സക്കീർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |