SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

എംബാർക്കേഷൻ പോയിന്റ് കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് മാറ്റൽ: ഓൺലൈൻ അപേക്ഷ മാർച്ച് 17 മുതൽ 23 വരെ

മലപ്പുറം: കോഴിക്കോട് നിന്ന് കണ്ണൂർ എംബാർക്കേഷൻ പോയിന്റിലേക്ക് മാറുന്നതിന് യോഗ്യരായ ഹജ്ജ് തീർത്ഥാടകരിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു. മാർച്ച് 17 മുതൽ മാർച്ച് 23 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിലവിൽ 516 സീറ്റുകൾ ലഭ്യമാണ്. കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തിരഞ്ഞെടുത്തവർക്ക് ഇത് മാറ്റാനാഗ്രഹമുണ്ടെങ്കിൽ അപേക്ഷിക്കാം. നിലവിൽ ഹജ്ജ് അപേക്ഷയിൽ ഒന്നാമത്തെ ഒപ്ഷൻ കോഴിക്കോടും രണ്ടാമത്തെ ഒപ്ഷൻ കണ്ണൂരും നൽകിയവർക്കാണ് ഈ അവസരം. അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ഉപയോഗിച്ച യൂസർ ഐ.ഡി.യും പാസ്‌വേർഡുമാണ് ഉപയോഗിക്കേണ്ടത്.
താൽപരമുള്ള അപേക്ഷകർ ഹജ്ജ് കമ്മിറ്റി ഒഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ https://www.hajcommittee.gov.in ലോഗിൻ പേജിൽ ലോഗിൻ ചെയ്യുകയും അവരുടെ സന്നദ്ധത രേഖപ്പെടുത്തുകയും വേണം. കണ്ണൂരിലേക്ക് മാറാൻ താൽപര്യമുള്ളവർ YES ('Y') എന്നത് തിരഞ്ഞെടുക്കുക. മൊത്തം ലഭിക്കുന്ന അപേക്ഷകളിൽ കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ ലഭ്യമായ സീറ്റുകളിലേക്ക് ആവശ്യമെങ്കിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെഅപേക്ഷകരെ തിരഞ്ഞെടുക്കും. ഇത് സംബന്ധിച്ച എല്ലാ നടപടികളും മാർച്ച് 25 നകം പൂർത്തിയാക്കും. എല്ലാ വിവരങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന തീർത്ഥാടകരെ SMS/WhatsApp വഴി അറിയിക്കും. പിൽഗ്രിം ലോഗിനിലൂടെ പോർട്ടലിൽ അവരുടെ പുതുക്കിയ എംബാർക്കേഷൻ മുൻഗണന കാണാനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL