SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

താനൂരിൽനിന്നും ഹിമാലയത്തിലെത്തി ത്രിവർണ പതാകയുമായി മൂവർ സംഘം

himalayam

താനൂർ : യാത്രായോടുള്ള ആവേശത്തിൽ ഹിമാലയത്തിൽ പോയി തിരിച്ചെത്തിയിരിക്കുകയാണ് താനൂർ സ്വദേശികളായ മൂവർസംഘം. താനൂർ എളാരംകടപ്പുറം സ്വദേശികളായ പൗറകത്ത് സമീർ (26), കോട്ടിൽ മുബഷിർ (26), കൂഞ്ഞിന്റെ പുരക്കൽ റംഷീഖ് (27) എന്നിരാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി തിരിച്ചെത്തിയത്.

നാട്ടിലെ കുന്നും മലയും കയറിയിറങ്ങിയ സംഘത്തിൻ്റെ സ്ഥിരം ചർച്ചകളിലൊന്നിൽ എവറസ്റ്റ് കടന്നു വരികയായിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് 70,000 രൂപ മുതലുള്ള പാക്കേജുകളാണുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളായ മൂന്നുപേർക്കും ഭീമമായ തുക സംഘടിപ്പിക്കാവുമായിരുന്നില്ല. മുമ്പ് ബേസ് ക്യാമ്പിൽ പോയ പെരിന്തൽമണ്ണയിലെ സുഹൃത്ത് നൽകിയ ഉപദേശമാണ് ചെലവിനെ മറികടക്കാൻ തുണയായത്. ആദ്യം ഹിമാചലിലെ ഹംപ്ത പാസ് കടന്നാണ് തുടക്കമിട്ടത്. 2024ൽ നേപ്പാളിലെ മച്ചാപുച്ചാരെ, അന്നപൂർണ എന്നീ ബേസ് ക്യാമ്പുകൾ കയറിയതോടെ ധൈര്യം വന്നു. അടുത്ത ലക്ഷ്യം എവറസ്റ്റ് ബേസ് ക്യാമ്പായി. 12 മുതൽ 15 വരെ ദിവസങ്ങളാണ് ട്രക്കിംഗിന് വേണ്ടി വരിക. വിശ്രമത്തിനാണ് കൂടുതൽ പണം വേണ്ടിവരിക എന്ന് തിരിച്ചറിഞ്ഞതോടെ വിശ്രമം കുറച്ച് യാത്ര തുടർന്നു. എട്ടു ദിവസം കൊണ്ട് ട്രക്കിംഗ് പൂർത്തിയാക്കി

മൈനസ് 15 മുതൽ 20 വരെയായിരുന്നു തണുപ്പ്. അഞ്ചാം ദിവസമായപ്പോഴേക്കും

5000 മീറ്റർ ഉയരത്തിലെത്തി. ഓക്സിജന്റെ അളവ് കുറവുള്ളത് കാരണം ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എങ്കിലും പാതിവഴിയിൽ തളരാതെ ലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL