വള്ളിക്കുന്ന് : വോയ്സ് ഒഫ് വേൾഡ് മലയാളി കൗൺസിൽ നൽകുന്ന പ്രഥമ ഗുരുശ്രേഷ്ഠ പുരസ്‌കാരം രമ പറോലിന്. ചന്തൻ ബ്രദേർസ് എച്ച്.എസ്.എസിൽ പ്രധാനാദ്ധ്യാപികയായിരിക്കുമ്പോൾ സ്‌കൂളിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് ഈ അവാർഡ്. വിരമിച്ച ശേഷം വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹ്യസേവന രംഗത്ത് പ്രവർത്തിച്ചുവരുന്നു. 26ന് തിരുവനന്തപുരത്ത് കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ പുരസ്‌കാരം സമ്മാനിച്ചു. രമ പറോൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിനിയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |