തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ 2,28,512 വോട്ടർമാരുടെ കരട് വോട്ടർപട്ടിക പുറത്തിറക്കി.ഇതിൽ 1,11,692പുരുഷൻമാരും 1,16,813സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ള ഏഴുപേരുമുണ്ട്.വോട്ടർമാരിൽ 1,455 പേർ 85 വയസിനു മുകളിൽ പ്രായമുള്ളവരാണ്.2,321ഭിന്നശേഷിക്കാരും 4,155 യുവവോട്ടർമാരുമുണ്ട്.വോട്ടർപട്ടിക https://www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.പരാതികൾ 24വരെ ജില്ലാതിരഞ്ഞെടുപ്പ് ഒാഫീസർക്ക് മുന്നിൽ ഉന്നയിക്കാം.അന്തിമവോട്ടർപട്ടിക മെയ് 5ന് പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |