SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

ആളനക്കമില്ലാതെ ചോക്കാട് എഫ്.എച്ച്.സി: നിന്നു തിരിയാനിടമില്ലാതെ കാളികാവ് സിഎച്ച് സിയും.

d

കാളികാവ്: ആളനക്കമില്ലാതെ എല്ലാ സൗകര്യങ്ങളുമുള്ള ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം. നിന്നു തിരിയാൻ ഇടമില്ലാ വീർപ്പു മുട്ടി കാളികാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും.രണ്ടും കാളികാവ് ഹെൽത്ത് ബ്ലോക്കിനു കീഴിലുള്ള സ്ഥാപനങ്ങൾ.

ആദിവാസികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് ചോക്കാട് എഫ്.എച്ച്.സി മലവാരത്തിനു താഴെ നിർമ്മിച്ചത്. നൂറിൽ താഴെ മാത്രം കുടുംബങ്ങളെ കരുതി സ്ഥാപിച്ച സ്ഥാപനത്തിലേക്ക് ചോക്കാട് പഞ്ചായത്തിലെ മറ്റു ജനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമായി. ചോക്കാട് ടൗണിൽ നിന്നും നാലു കിലോമീറ്ററോളം ദൂരത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തിപ്പെടാൻ വാഹന സൗകര്യങ്ങളില്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. സ്വന്തം വാഹനമുള്ളവർ മാത്രമാണ് ഇവിടെയെത്തുന്നത്. നാലു ഡോക്ടർമാരും മറ്റു അനുബന്ധ ജീവനക്കാരും ലാബ് അടക്കമുള്ള സൗകര്യവും ഇവിടെയുണ്ട്. ചോക്കാട് പഞ്ചായത്തിലെ ജനങ്ങൾക്ക് ഇത് ഭാഗികമായെങ്കിലും ഉപയോഗപ്പെടുത്താൻ ഒരു ഒ.പി കൗണ്ടറും ഫാർമസിയും താഴെ ചോക്കാട് അങ്ങാടിയിൽ തുടങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഈ ആശുപത്രിയുടെ നേർ വിപരീത ചിത്രമാണ് കാളികാവ് സി.എച്ച്. സിക്കുള്ളത്. ചോക്കാട്,കാളികാവ്,തുവ്വൂർ,കരുവാരക്കുണ്ട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഇവിടെ ഒ.പിയിലെത്തുന്നത്. ദിനേന അഞ്ഞൂറോളം പേരും പകർച്ച വ്യാധി സീസണിൽ ആയിരത്തോളം പേരും ചികിത്സ തേടി കാളികാവിലെത്തും. യാത്രാ സൗകര്യവും ലാബ് സൗകര്യങ്ങളും കണക്കിലെടുത്താണ് രോഗികൾ ഇങ്ങോട്ടൊഴുകുന്നത്. അതിനനുസരിച്ചുള്ള സൗകര്യങ്ങൾ വേണ്ട പോലെ ഇവിടെ ലഭ്യമല്ല.കൃത്യമായ മാസ്റ്റർ പ്ലാനുകളില്ലാതെ ബ്ലോക്ക് ഫണ്ടുകളുപയോഗിച്ച് ചോക്കാട്ടും കാളികാവിലും കോടികളുടെ കെട്ടിടങ്ങൾ ഒട്ടേറെ നിർമ്മിച്ചിട്ടുണ്ട്.ഇതാണ് എടുത്തു പറയാനുള്ള പുരോഗതി.ചോക്കാട് ആശുപത്രിയിൽ നിന്നുള്ള ഒരു ഡോക്ടറെ താൽക്കാലികമായി കാളികാവിലേക്ക് മാറ്റിയതാണ് ഏക ആശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL