SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

കെ സ്മാർട്ടിൽ സിറ്റിസൺ പോർട്ടലിലെ സങ്കീർണതകൾ പരിഹരിക്കണം: ആർ.ജെ.ഡി

മലപ്പുറം: കെ സ്മാർട്ട് സംവിധാനം പൂർണ്ണ സജ്ജമാകും മുമ്പ് പഞ്ചായത്തുകളിൽ ധൃതി പിടിച്ച് നടപ്പിലാക്കിയത് മൂലം സാധാരണക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി ) ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആർ.ജെ.ഡി ദേശീയ സമിതിയംഗം സബാഹ് പുൽപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അഡ്വ എം.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
കെ.നാരായണൻ, എം.സിദ്ധാർത്ഥൻ, അലി പുല്ലിതൊടി, എൻ.പി. മോഹൻരാജ്, ഹംസ എടവണ്ണ, മേച്ചേരി സെയ്തലവി, കെ.സി. സെയ്തലവി മമ്പുറം, വിജയൻ കിണാറ്റീരിയിൽ, ചന്ദ്രൻ നീലാമ്പ്ര, ഒ.പി. ഇസ്മായിൽ, വേണു പുതുക്കോട്, അലവി പുതുശ്ശേരി, തേനത്ത് മൊയ്തീൻ കുട്ടി, സന്തോഷ് പറപ്പൂർ,​ ചെമ്പൻ ശിഹാബ്, കോയ വേങ്ങര എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL