SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

സ്നേഹവീട് താക്കോൽദാനം

വളാഞ്ചേരി : ഗേൾസ് എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ച സ്‌നേഹവീടിന്റെ താക്കോൽദാനവും സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനവും ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീടാണ് നവീകരിച്ചത്. വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ ഹസീന വട്ടോളി അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് കോഓർഡിനേറ്റർ കെ.എസ്. ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ഫസീല മുസ്തഫ, അഡ്വ.പി.പി. ഹർഷ സന്തോഷ്, എസ്. സാജിത, എൻ.എസ്.എസ് ആർ.പി.സി നോർത്തേൺ റീജിയൻ എസ്. ശ്രീജിത്ത്, പി.ടി. രാജ് മോഹൻ, എം.വി. ഷാഹിന, പി. സുരേഷ്, വി. ഗോപാലകൃഷ്ണൻ, മുഹമ്മദലി നീറ്റുക്കാട്ടിൽ, എൻ. വേണുഗോപാൽ, പി. രാജൻ, കെ.പി. അനിൽകുമാർ, പി. പവിത്രൻ, കെ.കെ. ഹാത്തിഫ്, നാസർ മന്നത്ത്, എം.പി. സന്ധ്യ, മാരാത്ത് മണി, സലാം കവറൊടി, എം.പി, ഫാത്തിമക്കുട്ടി, സുരേഷ് പൂവാട്ടുമീത്തൽ, പി.ജി. ജ്യോതികൃഷ്ണൻ , പി. ശിഹാബുദ്ദീൻ, ടി. ഫാത്തിമ റന സംബന്ധിച്ചു. പ്രിൻസിപ്പൽ പി. സുധീർ സ്വാഗതവും പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു. വളാഞ്ചേരി പെയിൻ ആൻഡ് പാലയേറ്റീവ് ക്ലിനിക്കിന് എൻ.എസ്.എസ് യൂണിറ്റ് നൽകിയ വീൽ ചെയറും വാക്കറും നഗരസഭ ചെയർപേഴ്സൺ എറ്റുവാങ്ങി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL