SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ചലച്ചിത്ര പ്രവർത്തകരെ ആദരിച്ചു

s
ഐ.എസ്.എസ് ബി.എഡ് കോളേജ് സ്റ്റുഡന്റ് യൂനിയന്റ ആഭിമുഖ്യത്തിൽ മൂത്താശാരി സിനിമയുടെ പിന്നണി പ്രവർത്തകരെ ആദരിക്കുന്നു

പെരിന്തൽമണ്ണ: ഐ.എസ്.എസ് ബി.എഡ് കോളേജ് സ്റ്റുഡന്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ മൂത്താശാരി സിനിമയുടെ പിന്നണി പ്രവർത്തകരെ ആദരിച്ചു. പ്രധാന നടൻ ഡോ: വി. വേണുഗോപാൽ,
സംവിധായകൻ സുരേഷ് ഇരിങ്ങല്ലൂർ, നിർമ്മാതാവ് സുശീല വേണുഗോപാൽ എന്നിവർക്ക് ഐ.എസ്.എസ് പ്രസിഡന്റ് ഡോ:പി. ഉണ്ണീൻ ഉപഹാരം നൽകി.
കോളേജ് മാഗസിൻ 'ചെരാതുകൾ' ഐ.എസ്.എസ്. ജന:സെക്രട്ടറി എ.വി. റഫീഖ് ട്രഷറർ സി.എം. മുസ്തഫയ്ക്ക് നൽകി പ്രകാശനം ചെയ്തു. റിട്ട. സൂപ്രണ്ട് ഒഫ് പൊലീസ് യു. അബ്ദുൾ കരീമിന്റ 'സത്യം, വസ്തുത, അന്വേഷണം' പുസ്തക വിശകലനം നടത്തി. സെറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
പ്രിൻസിപ്പൽ സമദ് മങ്കട, ഐ.എസ്.എസ് ജന: സെക്രട്ടറി എ.വി റഫീഖ്, ട്രഷറർ സി.എം മുസ്തഫ, കോളേജ് മാനേജർ കല്ലിങ്ങൽ മുഹമ്മദാലി, ബി.എഡ് കോളേജ് സെക്രട്ടറി യൂസഫ് രാമപുരം, യു അബ്ദുൽ കരീം , സി.പി. റഷീദ്, വിദ്യാർത്ഥി പ്രതിനിധികളായ നിഹാല വാക്കയിൽ, റീമ റഫീഖ്, നീരജ, ദിൻഷ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL