SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

പരിഹാരം വേണം

മലപ്പുറം:മാതൃകാ വാടക പരിഷ്‌കരണ ബിൽ പാസാക്കുക,കെട്ടിട നികുതി വർഷംതോറും അഞ്ചു ശതമാനം വർദ്ധനവ് പിൻവലിക്കുക,വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും മറ്റ് ആവശ്യത്തിന് ഉപയോഗിക്കുമ്പോഴും ഉടമയുടെ സമ്മതപത്രം നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് നിവേദനം മലപ്പുറം ജില്ല കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് വാഴക്കാട് കെ.ഒ.അലിയുടെ നേതൃത്വത്തിലുള്ള സംഘം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം.ഷാജിക്ക് സമർപ്പിച്ചു.വാടക പരിഷ്‌കരണ ബില്ല് പാസാക്കുന്നതോടെ എഗ്രിമെന്റ് രജിസ്‌ട്രേഷനിലൂടെ സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL