മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ്സിൽ വനിതകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയ യു.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സ്റ്റേഷനിൽ ആഹ്ലാദ പ്രകടനം നടത്തി. യോഗം സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷൈജു ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയിന്റ് സെക്രട്ടറി സലീഖ് പി മോങ്ങം , ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ദിലീപ് പരശുവിള, കെ ശിവപ്രസാദ്, സി.ആർ അഭിജിത്, ജി.എസ് ജയന്തി, വനിതാ ഫോറം കൺവീനർ കെ.എസ് ധന്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |