പെരിന്തൽമണ്ണ: താഴേക്കോട് പഞ്ചായത്തിലെ പൊതു ശ്മശാനത്തിലെ മരം മുറി കൊള്ളക്കെതിരെ സി.പി.എം പ്രവർത്തകർ താഴെക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സമരവും നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം വള്ളൂരാൻ ഹനീഫ മാർച്ച് ഉദ്ഘാടനം ചെയ്തു. ടി.ടി. മുഹമ്മദാലി അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി അനീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. അഫ്സൽ, പൊന്നെത്ത് ഉമ്മർ, വാർഡ് മെമ്പർ പി.മൊയ്ദുപ്പു എന്നിവർ സംസാരിച്ചു .പഞ്ചായത്ത് മെമ്പർ എൻ നാസർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |