SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്; 10 വർഷത്തിനിടെ ജോലി ലഭിച്ചത് 3,763 പേർക്ക് മാത്രം

മലപ്പുറം: ജില്ലയിൽ രണ്ടര ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുമ്പോൾ, കഴിഞ്ഞ പത്ത് വർഷത്തിനിടെ ജോലി ലഭിച്ചത് 3,763 പേർക്ക് മാത്രം. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താത്ക്കാലിക ജോലിയിൽ പ്രവേശിച്ചവരുടെ കണക്കാണിത്. നിയമസഭയിൽ തൊഴിൽ വകുപ്പുമന്ത്രി ഷിബു ബേബി ജോൺ നൽകിയ മറുപടിയിലാണ് ഈ നിയമന വിവരങ്ങളുള്ളത്. 2021 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ സംസ്ഥാനത്താകെ 65,228 പേർക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം ലഭിച്ചപ്പോൾ മലപ്പുറം ജില്ലയിൽ ഇത് 3,763 മാത്രമായി ചുരുങ്ങി.

എല്ലാ സർക്കാർ,​ അർദ്ധസർക്കാർ സ്ഥാപനങ്ങളും താത്ക്കാലിക ഒഴിവുകൾ ആദ്യം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. പല വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ നിബന്ധനകൾ പാലിക്കാതെ ദിവസവേതനാടിസ്ഥാനത്തിൽ നേരിട്ട് നിയമനങ്ങൾ നടത്തുന്നതാണ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങൾ കുറയാൻ പ്രധാന കാരണം. താത്ക്കാലിക നിയമനങ്ങളിൽ പോലും സുതാര്യത ഉറപ്പാക്കണമെന്നും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങൾ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന വകുപ്പുകൾ.............................. നിയമന കണക്ക്

കേരള വാട്ടർ അതോറിറ്റി:........................... 512 പേർ

സഹകരണ വകുപ്പ്:..................................... 413

ആരോഗ്യ വകുപ്പ്.......................................... 354

കൃഷി വകുപ്പ്................................................... 260

ആയുർവേദം.................................................. 214

വിദ്യാഭ്യാസം................................................... 206

തദ്ദേശ സ്വയംഭരണ വകുപ്പ്..........................205

റവന്യൂ വകുപ്പ്................................................ 193

ലോട്ടറി വകുപ്പ്............................................. 185

ബെവ്‌കോ..................................................... 116

സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ്.............116

ഇറിഗേഷൻ....................................................94

മൃഗസംരക്ഷണ വകുപ്പ് ................................77

എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് .......... 76

ഹോമിയോ.....................................................53

പട്ടികജാതി വികസന വകുപ്പ്.......................47

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്..................44

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ................44

മോട്ടോർ വാഹന വകുപ്പ് ............................31

ഫിഷറീസ്.........................................................31

പട്ടികവർഗ വികസന വകുപ്പ്......................30

ഓഡിറ്റ്............................................................25

ഭൂഗർഭ ജല വകുപ്പ് ......................................22

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL