SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

ഗസ്റ്റായി അദ്ധ്യാപകർ‌; 464 തസ്തികകളിൽ സ്ഥിരനിയമനമില്ല

മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും ജില്ലയിലെ സർക്കാർ സ്കൂളുകളിൽ അദ്ധ്യാപകരുടെയും പ്രധാനാദ്ധ്യാപകരുടെയും കുറവ് നികത്തിയിട്ടില്ല. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നിലവിൽ 464 അദ്ധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാനത്ത് എൽ.പി, ഹൈസ്‌കൂൾ തലങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് മലപ്പുറത്താണ്.

എൽ.പി വിഭാഗത്തിൽ 128 അദ്ധ്യാപകരുടെയും യു.പി വിഭാഗത്തിൽ 88 അദ്ധ്യാപകരുടെയും ഹൈസ്‌കൂൾ തലത്തിൽ 248 അദ്ധ്യാപകരുടെയും കുറവുണ്ട്. ഇതിനുപുറമേ, പ്രധാനാദ്ധ്യാപകരുടെ നിയമനവും അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്തുടനീളം 260 ഹൈസ്‌കൂളുകൾ, 151 യു.പി, 446 എൽ.പി സ്‌കൂളുകൾ ഉൾപ്പെടെ ആകെ 944 സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകരെ നിയമിക്കാനുണ്ട്. ഇതിൽ നല്ലൊരു പങ്കും മലപ്പുറം ജില്ലയിലാണ്. അദ്ധ്യാപക തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തിയാണ് പലയിടങ്ങളിലും അദ്ധ്യയനം മുന്നോട്ടുപോവുന്നത്.

അധിക ചുമതല

സ്ഥിരം പ്രധാനാദ്ധ്യാപകരില്ലാത്തത് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ഉച്ചഭക്ഷണ പദ്ധതി ഏകോപനത്തെയും സാരമായി ബാധിക്കുന്നുണ്ട്. താൽക്കാലിക ചുമതലയുള്ള അദ്ധ്യാപകർക്ക് തങ്ങളുടെ അദ്ധ്യാപനത്തിനൊപ്പം സ്‌കൂൾ ഭരണച്ചുമതല കൂടി നോക്കേണ്ടി വരുന്നത് ജോലിഭാരമാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ പാഠ്യ,​ പാഠ്യേതര പ്രവർത്തനങ്ങളെയും പ്രധാനാദ്ധ്യാപകരുടെ കുറവ് പ്രതികൂലമായി ബാധിക്കും.

എന്ന് വരും പ്രമോഷൻ

  • കെടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഡിപ്പാർട്ട്‌മെന്റൽ പ്രെമോഷൻ കമ്മിറ്റി ചേരുന്നതിലെ കാലതാമസവുമാണ് പ്രധാനാദ്ധ്യാപക നിയമനം വൈകാൻ കാരണം.
  • കെടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് പ്രമോഷൻ നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല.
  • ഹയർസെക്കൻഡറി വിഭാഗത്തിൽ വകുപ്പുതല പ്രെമോഷൻ കമ്മിറ്റി കൂടാത്തതാണ് പ്രിൻസിപ്പൽ നിയമനം തടസ്സപ്പെടാൻ കാരണം.
  • ഹൈസ്‌കൂൾ വിഭാഗത്തിൽ കമ്മിറ്റി ചേർന്നെങ്കിലും അന്തിമ പ്രെമോഷൻ നടപടികൾ പൂർത്തിയായിട്ടില്ല. ഇതേ തുടർന്ന് എൽ.പി, യു.പി സ്‌കൂളുകളിലായി 597 ഇടങ്ങളിൽ പ്രധാനാദ്ധ്യാപകരെ നിയമിക്കാൻ സാധിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL