മലപ്പുറം: കോട്ടപ്പടിയിലെ പത്മം തിയേറ്ററിലുണ്ടായ തീപിടിത്തത്തിൽ സ്‌ക്രീൻ രണ്ട് പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.15നായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമില്ല. മലപ്പുറം അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരുമണിക്കൂർ കൊണ്ടാണ് തീ പൂർണ്ണമായും അണച്ചത്. പ്രൊജക്ടർ റൂമിലേക്ക് തീ പടരുന്നതാണ് ആദ്യം തടഞ്ഞത്. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ രണ്ട് സിനിമകൾ റിലീസ് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ചെമ്മാട് തൃക്കുളം സ്വദേശി വി.സി.ദാമോദരന്റെ ഉടമസ്ഥതയിലുള്ളതാണ് തിയേറ്റർ.
ജില്ലാ ഫയർ ഓഫീസർ ടി.അനൂപ്, സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂർ, അസി.സ്റ്റേഷൻ ഓഫീസർ കെ.പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.സന്ദീപ്, മനോജ് മുണ്ടേക്കാട്, സി.രജീഷ്, പി.മുഹമ്മദ് ഷിബിൻ, പി.കെ.അബ്ദുല്ല, പി.അഭിനന്ദ്, പി.രാജേഷ്, സി.പ്രമോദ് കുമാർ, കെ.വി.കുഞ്ഞഹമ്മദ് ചേർന്നാണ് തീയണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |