വണ്ടൂർ: വണ്ടൂർ സ്‌നേഹ കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ഡയാലിസിസ് രഹിത സമൂഹം' എന്ന ലക്ഷ്യവുമായി മാരത്തോൺ സംഘടിപ്പിക്കുന്നു. നവംബർ എട്ടിന് ഞായറാഴ്ച നടക്കുന്ന 'ഇംഗ്ലീഷ് ഹൗസ് റൺ വണ്ടൂർ റൺ മാരത്തോൺ 2026' വണ്ടൂർ ഗവ. വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് രാവിലെ ആറിന് ആരംഭിക്കും.
മന്ത്രി എ.പി. അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ബോബി ചെമ്മണ്ണൂർ മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ ആറിന് 10 കിലോമീറ്റർ ടൈം റണ്ണും 6.20ന് അഞ്ച് കിലോമീറ്റർ ഫൺ റണ്ണും ആരംഭിക്കും. സമാപന സമ്മേളനവും സമ്മാനദാനവും മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
മാരത്തോണുമായി ബന്ധപ്പെട്ട് എട്ടിന് രാവിലെ 5.30 മുതൽ 7.15 വരെ വണ്ടൂർ മഞ്ചേരി എളങ്കൂർ റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മാരത്തോൺ ജേഴ്സി ഇന്ന് വൈകിട്ട് അഞ്ചിന് വണ്ടൂർ ഗാന്ധി സ്‌ക്വയറിൽ വിതരണം ചെയ്യും. പി.വി. അബ്ദുൽ വഹാബ് എം.പി വിതരണോദ്ഘാടനം നിർവഹിക്കും. ശേഷം കലാപരിപാടികളും അരങ്ങേറും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ കെ.കെ. മുക്താർ, മീഡിയ കൺവീനർ കെ.പി.അജ്മൽ, അഫ്സൽ സീലത്ത്, ഹനീഫ വാളശ്ശേരി, നസീം നാലകത്ത്, കെ.കെ. സൈനുദ്ദീൻ, മുഹ്സിൻ വണ്ടൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |