വാളയാർ: കാട്ടാനകൾ നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജനകീയ കൂട്ടായ്മയോടെ പ്രതിരോധം തീർക്കാർ ജന ജാഗ്രത സമിതി തീരുമാനിച്ചു. പഞ്ചായത്തും വനം വകുപ്പും കൈകോർത്ത് ഉചിതമായ നടപടികൾ സ്വീകരിക്കാൻ വാളയാർ ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന ജന ജാഗ്രത സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരണം, മൺസൂൺ കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, കാർഷിക മേഖലയിലെ വിഷയങ്ങൾ മുതലായവ ചർച്ച ചെയ്തു. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനം ഉദ്യോഗസ്ഥരും പ്രദേശവാസികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |