SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

കുഴിയടച്ചാലും തീരാതെ ദുരിതം; ആലത്തൂർ ലിങ്ക് റോഡ് തകർന്നു

link-road

ആലത്തൂർ: ടൗണിലെ പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് പൂർണമായും തകർന്ന നിലയിൽ. റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. മെയിൻ റോഡ്, കോർട്ട് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ടൗണിലെ ഈ പ്രധാന ലിങ്ക് റോഡിലാണ് ഇപ്പോൾ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാലക്കാട്, ചിറ്റൂർ, നെന്മാറ, കൊടുവായൂർ ഭാഗങ്ങളിൽ നിന്ന് കിണ്ടിമുക്ക് ജംഗ്ഷൻ വഴി വരുന്ന ബസുകൾ പൊതുമരാമത്ത് റോഡിലൂടെ ലിങ്ക് റോഡ് കടന്നാണ് പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. തൃശൂർ, പഴയന്നൂർ, തിരുവില്വാമല, തോണിപ്പാടം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മെയിൻ റോഡ് വഴി വന്ന് ലിങ്ക് റോഡിലൂടെയാണ് സ്റ്റാൻഡിൽ നിന്ന് മടങ്ങുന്നത്. പ്രധാന ബസ് സർവീസുകൾ ആശ്രയിക്കുന്ന റോഡ് തകർന്നത് ടൗണിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.

താല്ക്കാലികമായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

കോൺക്രീറ്റ് ഇളകിമാറി വീണ്ടും കുഴികൾ രൂപപ്പെട്ടു
നൂറു മീറ്ററോളം നീളമുള്ള റോഡിൽ മാസങ്ങൾക്ക് മുൻപ് രൂപപ്പെട്ട വലിയ രണ്ട് കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു. എന്നാൽ കാലവർഷം കനത്തതോടെ കോൺക്രീറ്റ് ഇളകിമാറി വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. ഇതോടെ ഇരുചക്രവാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായി. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നിലവിൽ നടക്കുന്നുണ്ട്. ഈ പ്രവൃത്തികൾ പൂർത്തിയായാൽ മാത്രമേ റോഡ് പുനർനിർമ്മിക്കാൻ സാധിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL