പട്ടാമ്പി: കപ്പൂർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് തുടക്കമായി. 15 പാടശേഖര ങ്ങളിലായി 300 ഹെക്ടർ കൃഷിഭൂമിയിൽ രണ്ടാം വിള നെൽ കൃഷി ചെയ്യും. രണ്ടാം വിള നെൽകൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും സൗജന്യമായി വിത്ത് നൽകി. പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ വിതരണഉദ്ഘാടനം നിർവ്വഹിച്ചു. ഉമ, പൊൻ മണി വിത്ത് ഇനത്തിൽ പെട്ട 20 ടൺ നെൽ വിത്താണ് നൽകിയത്. ഇതിന് പുറമെ ഉഴവ്കൂലിയും സബ്സിഡി നിരക്കിൽ കുമ്മായവും കർഷകർക്ക് നൽകും. വൈസ് പ്രസിഡന്റ പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.വി.ആയിഷ, അലി കുമരനല്ലൂർ, വി.പി.ഫാതിമ, ഷരീഫ് അന്നിക്കര, ഷിഹാബ് കൊള്ളനൂർ, ഷിൻ ജേഷ് മാരായം കുന്ന്, കൃഷി അസിസ്റ്റന്റ് നിഷാദ് പള്ളി മഞ്ഞാലിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |