പാലക്കാട്: മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്‌മോർ സ്പെഷ്യൽ എക്സ്‌പ്രസ്(06126) ട്രെയിനിന്റെ സർവീസ് ഒക്ടോബർ 26 വരെ ദീർഘിപ്പിച്ചു. നിലവിൽ ഈ ട്രെയിനിന്റെ സർവീസ് സെപ്തംബർ 29 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള മടക്ക ട്രെയിനിന്റെ(06125) സർവീസ് ഒക്ടോബർ 27 വരെയും ദീർഘിപ്പിച്ചതായി റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ഇരുവശത്തേക്കുമായി എട്ട് അധിക സർവീസാണ് ഉണ്ടായിരിക്കുക. തിങ്കളാഴ്ചകളിൽ മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കും ചൊവ്വാഴ്ചകളിൽ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |