പാലക്കാട്: പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിന് കീഴിലുള്ള ജി.ഐ.എഫ്.ഡി അഗളി സെന്ററിൽ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബർ ഏഴിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. സംസ്ഥാനടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് പുതിയതായി പ്രവേശനം വേണ്ടവർക്കും സ്ഥാപനമാറ്റത്തിനും അവസരമുണ്ട്. താല്പര്യമുള്ളവർ സെപ്തംബർ ഏഴിന് രാവിലെ 11നകം രക്ഷിതാവിനോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളുമായി അഗളി ഗ്രാമപഞ്ചായത്തിലുള്ള ജി.ഐ.എഫ്.ഡി അഗളി സെന്ററിൽ എത്തണം. ഫോൺ: 0491 2572038, 9447522338, 9447370383.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |