പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. 36,000 രൂപ വേതനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ നിന്നുള്ള ബി.എസ്‌സി/ എം.എസ്‌സി സ്പീച്ച് ആൻഡ് ഹിയറിംഗ്, എം.എ.എസ്.എൽ.പി അല്ലെങ്കിൽ എം.എസ്‌സി ഓഡിയോളജി ബിരുദവും റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 10ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0491 2951010.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |