SignIn
Kerala Kaumudi Online
Friday, 02 October 2026 3.36 AM IST

ഓപ്പറേഷൻ തെളിമ 

operation-thelima
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഓപ്പറേഷൻ തെളിമ'യുടെ ഭാഗമായി നടത്തിയ പരിശോധന.

പാലക്കാട്: പാചക എണ്ണയുടെ പുനരുപയോഗം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഓപ്പറേഷൻ തെളിമ"യുടെ ഭാഗമായി വ്യാപക പരിശോധന. പാലക്കാട് നഗരസഭ പരിധിയിലെ തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ, എണ്ണക്കടികൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 179 സ്ഥാപനങ്ങളിൽ മൊബൈൽ ലബോറട്ടറിയുടെ സഹായത്തോടെയായിരുന്നു പരിശോധന. ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 35 ലിറ്റർ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയ 25 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എ.രേഖ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL