കൊല്ലങ്കോട്: 'നശാമുക്ത് ഭാരത് അഭിയാൻ' 'മയങ്ങില്ല കേരളം' പരിപാടിയുടെ ഭാഗമായി കൊല്ലങ്കോട് ബി.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ അവബോധ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതി ദാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം അസി. എക്സൈസ് ഇൻസ്പെക്ടർ വി.ജയരാജ് വിമുക്തി മിഷന്റെ 'ജീവിതമാണ് ലഹരി' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അവബോധ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.രവീന്ദ്രൻ, പ്രധാനാദ്ധ്യാപിക കെ.എൻ.രേഖ, പി.ടി.എ പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു കെ.രാജൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ എം.മിഥുല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |