SignIn
Kerala Kaumudi Online
Thursday, 29 October 2026 4.06 AM IST

തുലാമഴയിലെ വൈക്കോൽ നാശം കർഷകർക്ക് തിരിച്ചടി

hay
.

 ഏക്കറിന് 7,000 രൂപ വരെ നഷ്ടം
 കൊയ്ത്ത് വൈകിയത് തിരിച്ചടിയായി

പാലക്കാട്: തുലാമഴ ശക്തമായതോടെ കൊയ്ത്തിന് പാകമായ നെൽച്ചെടികൾ നിലംപതിക്കുന്നതിനൊപ്പം വൈക്കോൽ നനഞ്ഞ് ഉപയോഗശൂന്യമാകുന്നതും കർഷകർക്ക് തിരിച്ചടിയാകുന്നു. വൈക്കോൽ വിൽപ്പനയിലൂടെ ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നതോടെ നെൽകൃഷിയിൽനിന്നുള്ള ലാഭവും കുറയുകയാണ്. ഏക്കറിന് 6,000 മുതൽ 7,000 രൂപ വരെ വൈക്കോൽ വിൽപ്പനയിലൂടെ ലഭിക്കേണ്ട വരുമാനമാണ് കർഷകർക്കും നഷ്ടമാകുന്നത്. നെല്ല് കൊയ്‌തെടുക്കുന്നതോടെ ലഭിക്കുന്ന വൈക്കോൽ കർഷകർക്ക് അധിക വരുമാനമാണ്. ഒരു കെട്ടിന് ഏകദേശം 100 രൂപ ലഭിക്കുമ്പോൾ ഏക്കറിന് 60 മുതൽ 70 കെട്ട് വരെ വൈക്കോൽ ലഭിക്കാറുണ്ട്. എന്നാൽ മഴയിൽ നനഞ്ഞ വൈക്കോൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാകുന്നതോടെ ഈ വരുമാനം ഇല്ലാതാകുന്നു. നെൽച്ചെടികൾ വീഴുന്നതും നെല്ലിന്റെ വിളവിനെ ബാധിക്കുന്നുണ്ട്.

വിളവിന് മൂപ്പെത്താത്തതിനാൽ മഴയ്ക്ക് മുമ്പ് കൊയ്ത്ത് നടത്താൻ കഴിയാതിരുന്നതാണ് പല പാടങ്ങളിലും തിരിച്ചടിയായത്. നെല്ല് മൂപ്പെത്തിയപ്പോഴേക്കും തുലാമഴ ശക്തമായതോടെ കൊയ്ത്ത് പ്രതിസന്ധിയിലായി. നെൽച്ചെടികൾ വീഴുന്നത് കൊയ്ത്ത് കൂടുതൽ പ്രയാസകരമാക്കുന്നതിനൊപ്പം നെല്ലിന്റെ അളവിലും കുറവുണ്ടാക്കുന്നു. അതേസമയം തുലാമഴ കൊയ്ത്ത് നടത്തുന്ന കർഷകർക്ക് നഷ്ടമുണ്ടാക്കുമ്പോഴും രണ്ടാംവിള കൃഷിക്ക് തയ്യാറെടുക്കുന്നവർക്ക് ആശ്വാസമാണ്. പാടങ്ങളിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നത് രണ്ടാംവിള നെൽകൃഷിക്ക് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

വൈക്കോൽ വിറ്റുകിട്ടുന്ന വരുമാനം നെൽകൃഷിയിൽ പ്രധാനമാണ്. ഒരു കെട്ടിന് 100 രൂപയോളം ലഭിക്കും. ഏക്കറിന് 60 മുതൽ 70 കെട്ട് വരെ വൈക്കോൽ കിട്ടും. മഴയിൽ നനഞ്ഞാൽ വൈക്കോൽ ഉപയോഗശൂന്യമാകും. ഇതോടെ ഏക്കറിന് 7,000 രൂപയോളം വരുമാനം നഷ്ടമാകും. വിളവിന് മൂപ്പെത്താത്തതിനാൽ മഴയ്ക്ക് മുമ്പ് കൊയ്യാൻ കഴിഞ്ഞില്ല. കൊയ്ത്തിന് പാകമായപ്പോഴേക്കും മഴ ശക്തമായി.

-കെ.ശ്യാമളദാസൻ, കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL