പാലക്കാട്: സംസ്ഥാന സർക്കാരിന്റെ 'നിർമലം പുതുയുഗ ശുചിത്വ കേരളം" കാമ്പയിനിന്റെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.കലാധരൻ റാലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ സജിത ശിവദാസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിനെ സമ്പൂർണ ശുചീകരണത്തിലേക്കും സുസ്ഥിര മാലിന്യസംസ്‌കരണത്തിലേക്കും നയിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |