പാലക്കാട്: അനർഹമായി മുൻഗണന വിഭാഗം റേഷൻ കാർഡ് കൈവശമുള്ള ഗുണഭോക്താക്കൾക്ക് തരംമാറ്റാൻ അവസരം. മുൻഗണന വിഭാഗം റേഷൻ കാർഡ് കൈവശം വെച്ചിരിക്കുകയും ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റംമൂലം അർഹത നഷ്ടപ്പെടുകയും ചെയ്തവർക്ക് പിഴയോ മറ്റു ശിക്ഷ നടപടികളോ കൂടാതെ കാർഡുകൾ മുൻഗണന വിഭാഗത്തിൽ നിന്ന് സ്വമേധയാ ഒഴിവാക്കാൻ രണ്ടുമാസത്തെ കാലാവധി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ സപ്ലൈ ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡുകൾ മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2536872.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |