
പത്തനംതിട്ട : ദേശീയ വായനാദിനാചരണത്തിന്റെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലകൾക്ക് നൽകുന്ന പുസ്തകക്കിറ്റിന്റെ വിതരണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ ആദ്യ പുസ്തകക്കിറ്റ് ഏറ്റുവാങ്ങി. സജി ചെറിയാൻ എം.എൽ.എ, എസ്.വൈ.എസ് ജില്ലാസെക്രട്ടറി സുധീർ വഴിമുക്ക്, കേരള മുസ്ലിം ജമാഅത്ത് ജില്ലാസെക്രട്ടറി അനസ് പൂവാലംപറമ്പ് എന്നിവർ പങ്കെടുത്തു. 'വാങ്മയം' വായനാസംഗമവും വാരാചരണത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |