
പത്തനംതിട്ട : തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ബാങ്കുകളിലെ താത്കാലിക ജീവനക്കാരുടെ സംഘടനയായ ബാങ്ക് ടെമ്പററി എംപ്‌ളോയീസ് ഫെഡറേഷൻ ജില്ലാകൺവെൻഷൻ ആവശ്യപ്പെട്ടു. ബെഫി സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ രമ്യാരാജ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി.ശിവാനന്ദൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. എസ്.രവീന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മാണി തോമസ്, ബെഫി ജില്ലാസെക്രട്ടറി ആർ.മഹേഷ്, ജില്ലാ പ്രസിഡന്റ് കെ. ആർ.ഷാജി, വി.ഇന്ദുലേഖ, കെ.രഞ്ജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |