
പത്തനംതിട്ട : ബി.ജെ.പി ആറന്മുള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് അഭിയാൻ നടത്തി. മണ്ഡലം പ്രസിഡന്റ് ദീപ ജി.നായരുടെ നേതൃത്വത്തിൽ ആറന്മുള തറയിൽ മുക്കിൽ നിന്ന് ക്ഷേത്രം ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജനറൽ സെക്രട്ടറി ബൈജു കോട്ട, അംഗങ്ങളായ അനീഷ്, ശ്രീരാജ്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വിക്രമൻ, സന്തോഷ്, കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |